ബാലരാമപുരത്ത് അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടു വയസുകാരിയുടെ അമ്മ ശ്രീതുവിന് വഞ്ചനാക്കേസില്‍ ജാമ്യം അനുവദിച്ച് കോടതി

രണ്ടു വയസുകാരിയുടെ അമ്മ ശ്രീതുവിന് വഞ്ചനാക്കേസില്‍ ജാമ്യം അനുവദിച്ച് കോടതി . രണ്ട് കേസുകളിലാണ് നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് ഷിജു എ.എഫ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപ വീതമുള്ള ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം ലഭിച്ചത്. ജാമ്യ കാലയളവില്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കുകയോ,തെളിവ് നശിപ്പിക്കുകയോ ചെയ്യരുത്, ജയിലില്‍ നിന്നും പുറത്തിറങ്ങി ആറുമാസം വരെ എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച രാവിലെ 9നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യക്കാരെ ഹാജരാക്കാത്തതിനാല്‍ ശ്രീതുവിന് ജയിലില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞില്ല. പ്രതിക്ക് വേണ്ടി ലീഗല്‍ സര്‍വീസ് അതോറിട്ടി നിയോഗിച്ച അഡ്വ.സ്വാജിന.എഫ്.മുഹമ്മദ് ഹാജരായി.
"
https://www.facebook.com/Malayalivartha