അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അവസാനിക്കും...

നാളെ മുതല്‍ മുഴുവന്‍ സമയ വിമാന സര്‍വീസുകളുമുണ്ടാകും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച അവസാനിക്കും.
കഴിഞ്ഞ ജനുവരി 14 മുതലാണ് റണ്‍വേ ബലപ്പെടുത്തുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. തുടര്‍ന്ന് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ടായിരുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുമണിവരെ റണ്‍വേ അടച്ചിട്ടായിരുന്നു ബലപ്പെടുത്തുന്നതിനുള്ള നിര്‍മാണങ്ങള്‍ നടന്നു വന്നിരുന്നത്.
വള്ളക്കടവ് മുതല്‍ ഓള്‍സെയിന്റ്‌സ് വരെയായി 3374 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയുടെ നവീകരണമാണ് ശനിയാഴ്ചയോടെ പൂര്‍ത്തിയാകുക. ഇതു സംബന്ധിച്ചുള്ള സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയായതായും സൂചന. രാജ്യത്തെ വിമാനത്താവളങ്ങളിലെ റണ്‍വേകള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ബലപ്പെടുത്തല്‍ അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിയമമുള്ളത്.
2017-ലായിരുന്നു അവസാനമായി നവീകരിച്ചത്. വിമാനങ്ങള്‍ വന്നിറങ്ങുമ്പോഴുണ്ടാകുന്ന ഉരസലില്‍ ടയറുകളുടെ ഭാഗങ്ങള്‍ റണ്‍വേയുടെ ഉപരിതലത്തില്‍ പറ്റിപ്പിടിക്കാറുള്ള അവശിഷ്ടങ്ങളെ മുഴുവന്‍ നീക്കംചെയ്തശേഷമായിരുന്നു റണ്‍വേ പുനര്‍നിര്‍മിച്ചത്.
https://www.facebook.com/Malayalivartha