കോഴിക്കോട് ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര റോഡിലെ ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയും പൊയില്‍ക്കാവ് സ്വദേശിയുമായ ചിറ്റയില്‍ താഴെ ഗീതാനന്ദനെ (52) ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി 7.45ഓടെ പയ്യോളി പെരുമാള്‍പുരത്തെ പുലിറോഡിന് സമീപമുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷീജ. പിതാവ്: പരേതനായ സി. ഗോപാലന്‍ നായര്‍. മാതാവ്: കാര്‍ത്ത്യാനിയമ്മ. സഹോദരങ്ങള്‍ : രാജന്‍ (റിട്ട. അധ്യാപകന്‍) , രാധാകൃഷ്ണന്‍ (വിശാഖപട്ടണം), രാജീവന്‍ (അധ്യാപകന്‍, ചേമഞ്ചേരി കൊളക്കാട് യു.പി. സ്‌കൂള്‍).
പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha