വിനോദയാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ വിമാനയാത്രയില്‍ കൂട്ടുകാരന്‍ കുഴഞ്ഞുവീണു... വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ സഹായസന്നദ്ധനായി ഉടന്‍ എത്തിയെങ്കിലും....

ആ യാത്ര അന്ത്യയാത്രയായി... വിനോദയാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ കണ്ണൂര്‍ മൈതാനപ്പള്ളിയിലെ 'ശിവസേന കുട്ടിച്ചാത്തന്‍' വലക്കാര്‍ കൂട്ടായ്മയിലെ സി.പി.ജയന്‍ (72) ആണ് കൂടെ വിമാനയാത്രയിലുണ്ടായിരുന്ന 19 ചങ്ങാതിമാരെ വിട്ട് മരണത്തിന്റെ വഴിയിലേക്ക് പോയത്.
അയോധ്യ കണ്ട് മടങ്ങവേയാണ് ആകാശത്തുവെച്ച് ജയനെ മരണം തട്ടിയെടുത്തത്. സീറ്റില്‍ ഇരിക്കുന്നതിനിടെ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് തിരിച്ചറിഞ്ഞ കൂട്ടുകാര്‍ എയര്‍ ഹോസ്റ്റസിനെ വിവരമറിയിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ സഹായസന്നദ്ധനായി ഉടന്‍ എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. വിമാനം അടിയന്തരമായി ഭോപാല്‍ വിമാനത്താവളത്തില്‍ ഇറക്കി. അവിടത്തെ മെഡിക്കല്‍ കോളേജ് ആശു്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ മൃതദേഹമെത്തിച്ചു.
തുടര്‍ന്ന് മൈതാനപ്പള്ളിയിലെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടോടെയെത്തിച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. വൈകുന്നേരം അരയസമാജത്തിന്റെ ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. ഭാര്യ: ബേബി. മക്കള്‍: സന്ധ്യ, സന്ദീപ് (ഗള്‍ഫ്).
"
https://www.facebook.com/Malayalivartha