സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ റിഹേഴ്‌സല്‍ ഉള്‍പ്പെടെ നടത്തിയെന്ന് പൊലീസ്..

ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക...സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ റിഹേഴ്‌സല്‍ ഉള്‍പ്പെടെ നടത്തിയെന്ന് പൊലീസ് . ഓച്ചിറ സ്വദേശി കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചാണ് റിഹേഴ്‌സല്‍ നടത്തിയത്. മനു പൊലീസ് കസ്റ്റഡിയിലാണുള്ളത്. മനുവിന്റെ വീട്ടുമുറ്റത്ത് നിന്നും കാറുമെടുത്താണ് അക്രമികള്‍ പുറപ്പെടുന്നത്.
മുഖം മറച്ച് കൊണ്ടാണിവര്‍ കാറില്‍ കയറുന്നത്. ഇത്, തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായി. പിടിയിലായ രാജപ്പന്‍ എന്ന രാജീവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുന്നതാണ്. ഇയാള്‍ മൊഴികള്‍ മാറ്റിപ്പറയുന്നത് പൊലീസിനെ കുഴക്കുന്നു. മനു ഗൂഢാലോചന കേസില്‍ പ്രതിയാകും. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കരുനാഗപ്പള്ളിയില്‍ വീട്ടില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ്, അക്രമികള്‍ വീട്ടില്‍ എത്തിയ വിവരം സുഹൃത്തിനെ ഫോണ്‍വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കെട്ടിശ്ശേരില്‍ കിഴക്കതില്‍ സന്തോഷ് കുമാര്‍ (45) ആണ് മാതാവിന്റെ മുന്നില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha