വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...

നാലുപേരെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകൾ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയൻ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടിൽ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്. തുടർന്ന് കർണാടക പൊലീസിന് കൈമാറി. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. കേസിൽ കർണാടക പൊലീസാണ് തുടരന്വേഷണം നടത്തുക. ഗിരീഷിൻ്റെ രണ്ടാം ഭാര്യയാണ് നാഗി. നാഗിയുടെ മൂന്നാം ഭർത്താവാണ് ഗിരീഷ്.
ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. പൊന്നംപേട്ടിൽ തന്നെ പലയിടത്തായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് മരിച്ച നാഗി, കരിയൻ, ഗൗരി എന്നിവരെല്ലാം. ഇവരുടെ പറമ്പിൽ കാപ്പി ചെടികൾ ഉണ്ടായിരുന്നു. അതിലെ വിള വിൽക്കുന്നതിന്റെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിൽ കൊല നടത്തിയ ശേഷം ഗിരീഷ് ഇവിടെ നിന്ന് കടന്നു. നാഗിയും കരിയനും ഗൗരിയും ജോലിക്ക് വരാതായത് കണ്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.
വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.
https://www.facebook.com/Malayalivartha