ലിറ്ററൊന്നിന് 16 രൂപ വീതം അധിക വില... മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചു

16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ . ഈ വര്‍ഷം ഫെബ്രുവരി 1 മുതല്‍ 28 വരെ പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയ പാലിന് ലിറ്ററൊന്നിന് 16 രൂപ വീതം അധിക വില നല്‍കുമെന്ന് മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു.
ഈ തുക മാര്‍ച്ച് മാസത്തിലെ മൂന്നാമത്തെ മില്‍ക്ക് ബില്ലിനൊപ്പം സംഘങ്ങള്‍ക്ക് ലഭിക്കും. അധിക പാല്‍വിലയില്‍ 8 രൂപ കര്‍ഷകനും 4 രൂപ അംഗസംഘങ്ങള്‍ക്കും ലഭിക്കും. 4 രൂപ യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കം.
https://www.facebook.com/Malayalivartha