പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണം...ടാഗോര്‍ ഹാളില്‍ വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...

തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി .
തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ജിടെക് - സ്‌കില്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമര്‍ശനമുണ്ടായത്. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്. സാധാരണ കലാപരിപാടികള്‍ക്കാണ് മങ്ങിയ വെളിച്ചം ഏര്‍പ്പെടുത്തുന്നത്.
ഹാളില്‍ അല്‍പ്പം ചൂട് കൂടുമെന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് വേദിയില്‍ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഇത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. രണ്ടിടങ്ങളിലും മൈക്ക് തകരാറിലായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രകോപിതനാവുകയായിരുന്നു.
"
https://www.facebook.com/Malayalivartha