മുഖ്യമന്ത്രിക്ക് ഇനിയും ആശ്വസിക്കാനായിട്ടില്ല..മാസപ്പടി കേസില്‍ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്..കേന്ദ്ര ഏജന്‍സികളുടെ തുടര്‍ നടപടികള്‍ നിര്‍ണ്ണായകമാകും..

മുഖ്യമന്ത്രിക്ക് ഇനിയും ആശ്വസിക്കാനായിട്ടില്ല. ഇനിയാണ് പണികൾ വരുന്നത് . സി എം. ആർ.എൽ മകൾ വീണയുടെ കമ്പനിയുമായി ചേർന്ന് അഴിമതി നടത്തിയതായി ദില്ലി ഹൈക്കോടതി വിധി പറഞ്ഞാൽ പിണറായിക്ക് അധികാരത്തിൽ തുടരാനാവില്ല. അധികാരത്തിൽതുടർന്നാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിന് മുമ്പ് സി.പി.എം. ചരിത്രത്തിൽ നിന്നും മറഞ്ഞു പോകും. കാലിത്തീറ്റ കുംഭകോണവും ടു.ജി. സ്പെക്ട്രവുമൊക്കെ രാഷ്ട്രീയക്കാർ നടത്തിയ അഴിമതിയാണെങ്കിൽ മാസപ്പടി മുഖ്യമന്ത്രിയായ പിതാവിനെ ഉപയോഗിച്ച് മകൾ നടത്തിയ കുംഭകോണമാണ്.
ഇത്രയും കാലം ഇത് സർക്കാരും സർക്കാർ ഏജൻസികളും തമ്മിലുള്ള ഇടപാടായിരുന്നു. എന്നാലിപ്പോൾ ഇത് കോടതിയിൽ എത്തിയിരിക്കുകയാണ്. ഇനി ഇതിൽ നിന്നും ഊരിപോവുക പ്രയാസമാണ്. കോടതിയുടെ ഒരു ചെറിയ പരാമർശം പോലും പിണറായിക്ക് ഭൂമറാങ്കായി മാറാം. മുമ്പും പരാമർശങ്ങളുടെ പേരിലാണ് മന്ത്രിമാർ രാജിവച്ചിട്ടുള്ളത്. വീണാ വിജയൻ പങ്കാളിയായ അഴിമതി രാജ്യസുരക്ഷയെ ബാധിച്ചെന്നാണ് കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ് മൂലം. സി ഐ.ടി യു പോലും നോക്കുകൂലി വാങ്ങാതിരിക്കുമ്പോൾ വീണ സി എം ആർ എല്ലിൽ നിന്നും നോക്കുകൂലിയായി കോടികൾ കൈപ്പറ്റിയത് സി പി എമ്മുകാർ പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
പക്ഷെ ഇപ്പോൾ ആശ്വാസിത്തിന്റെ ഒരു കാറ്റ് ആണ് അടിച്ചിരിക്കുന്നത് . മാസപ്പടി കേസില്‍ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്മുഖ്യമന്ത്രിക്കും മകള്‍ക്കും സിപിഎമ്മിനും ആശ്വാസമാണെങ്കിലും കേന്ദ്ര ഏജന്‍സികളുടെ തുടര്‍ നടപടികള്‍ നിര്‍ണ്ണായകമാകും. ആരോപണങ്ങള്‍ക്കു തെളിവുകളും വസ്തുതകളുടെ പിന്‍ബലവുമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തല്‍ ഹര്‍ജിക്കാരേക്കാള്‍ പ്രതിപക്ഷത്തിനേറ്റ ആഘാതംകൂടിയാണ്. പ്രതിപക്ഷം പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നു പറയാന്‍ മാസപ്പടി കേസിലെ കോടതിവിധിയാകും ഇടതുപക്ഷം ഇനി മുന്നില്‍ വയ്ക്കുക.
അതേസമയം, കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം സിപിഎമ്മിന് തലവേദനയാണ്. കേരളത്തിലെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വച്ച് കേന്ദ്ര ഏജന്‍സി അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമെന്ന വാദമുയര്‍ത്താന്‍ സിപിഎമ്മിന് സഹായകമായി മാറും. എസ്എഫ്‌ഐഒയുടെ അന്വേഷണവും തുടര്‍നടപടികളും സമാന്തരമായി നടക്കുന്നുണ്ട്.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി, തങ്ങള്‍ക്കു നല്‍കാത്ത സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ ഇനിയും ചര്‍ച്ചകളില്‍ തുടരുമെന്ന് സാരം.2017-2020 കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി സിഎംആര്‍എല്‍1.72 കോടി രൂപ എക്‌സാലോജിക്കിനു നല്‍കിയെന്നതിനു തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കു ലഭിച്ചിട്ടുണ്ട്. ഈ പണത്തിനു വീണ നികുതി അടച്ചിട്ടുണ്ടെന്ന കണ്ടെത്തലും കേസിനു ബലം നല്‍കി. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് എസ്എഫ്‌ഐഒ കേസില്‍ വിശദാംശങ്ങള്‍ തേടുന്നത്.
https://www.facebook.com/Malayalivartha