ഇടുക്കി തൊടുപുഴയിൽ എസ്എഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം ഒഴിവാക്കാൻ എത്തിയ പോലിസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു

ഇടുക്കി തൊടുപുഴയിൽ എസ്എഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ലഹരിയുടെ പേരിലായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ഏറ്റുമുട്ടൽ .സംഘർഷം ഒഴിവാക്കാൻ എത്തിയ പോലിസ് ഉദ്യോഗസ്ഥരെ ഇവർ കയ്യേറ്റം ചെയ്തു.അക്രമികളിൽ ഒരാളെ എസ്ഐ എൻ.എസ്.റോയി പിടികൂടി പോലിസ് വാഹനത്തിൽ കയറ്റി.ഇതോടെ ക്ഷുഭിതരായവർ പോലിസിനെ ആക്രമിക്കുവാൻ ശ്രമിച്ചു.വാഹനത്തിൽ നിന്നും പോലിസ് പിടികൂടിയ യുവാവിനെ ഇവർ പിടിച്ചിറക്കി കൊണ്ടുപോയിഇരുപതോളം പോലിസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ നാല് പോലിസ് ഉദ്യോഗസ്ഥർ മാത്രമാണ് എസ്ഐ ക്കൊപ്പം നിന്നത് .
മറ്റുള്ളവർ എസ്എഫ്ഐയ്ക്ക് വേണ്ടി നിലയുറപ്പിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.എംജി സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐ വിലക്ക് കൽപ്പിച്ച പോലിസ് ഉദ്യോഗസ്ഥനാണ് റോയി. ക്രിമിനൽ കേസിൽ പ്രതിയായ എസ്എഫ്ഐ ക്കാരനെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കലോത്സവ നഗരിയിൽ എസ്ഐ റോയിയെ ഡ്യൂട്ടിക്കി ട്ടാൽ തല്ലുമെന്നു എസ്എഫ്ഐ ഭീഷണി ഉയർത്തിയിരുന്നു.ഇതേ തുടർന്ന് തൊടുപുഴ ഡിവൈഎസ്പി ,റോയിയെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
പകരം കരിമണ്ണൂർ എസ്. എച്ച്. ഓ. വിഷ്ണുകുമാറിനെ കലോത്സവ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു.മുൻ വിരോധം തീർക്കുക ആയിരുന്നു എസ്എഫ്ഐ പ്രവര്ത്തകര് എന്ന സംശയവും നിലവിൽ ശക്തമാണ് . പോലിസ് ഏതാനും എസ്എഫ്ഐ ക്കാരെ കസ്റ്റഡിയിൽ എടുത്തു.ഇതേ തുടർന്ന് എസ്എഫ്ഐ പ്രവര്ത്തകര് പോലിസ് സ്റ്റേഷന് മുന്നിൽ ഉപരിധത്തിനും ശ്രമിച്ചു.ഏതാനും സിപിഎം നേതാക്കളും പോലിസിനെതിരെ എത്തിയിരുന്നു.
https://www.facebook.com/Malayalivartha