കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഗാന്ധിനഗർ എസ്എച്ച്ഒ ടി ശ്രീജിത്ത് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 45 ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചിക്കുന്നത്. കേസിൽ 40 ഓളം സാക്ഷികളും 32 രേഖകളുമാണുള്ളത്.
ഇരകളായ ആറ് വിദ്യാർത്ഥികളാണ് പ്രധാന സാക്ഷികൾ. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രധാന തെളിവാണ്. കേസിൽ അഞ്ച് പ്രതികൾ ആണുള്ളത്. മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ ജോൺസൺ, വയനാട് നടവയൽ സ്വദേശി എൻ എസ് ജീവ, മലപ്പുറം മഞ്ചേരി സ്വദേശി സി. റിജിൽ ജിത്ത്, കോട്ടയം കോരുത്തോട് സ്വദേശി എൻ വി വിവേക് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ നിലവിൽ റിമാൻഡിലാണ്.
https://www.facebook.com/Malayalivartha