ഭൂമിദാനത്തില്‍ വിഎസിനെ പ്രതിചേര്‍ക്കാമെന്ന് പുതിയ നിയമോപദേശം
ഭൂമിദാനത്തില്‍ വിഎസിനെ പ്രതിചേര്‍ക്കാമെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചു. വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രനാണ് നിയമോപദേശം നല്‍കിയത്. വിഎസിനെ കൂടാതെ മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനേയും, വിഎസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷിനേയും പ്രതി ചേര്‍ക്കാം. ഇവരെ പ്രതിചേര്‍ക്കണ്ട എന്നായിരുന്നു സര്‍ക്കാരിന് നേരത്തേ ലഭിച്ച നിയമോപദേശം. ഇത് തള്ളിക്കളഞ്ഞ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടുകയായിരുന്നു.
https://www.facebook.com/Malayalivartha