നിഷ്ക്കളങ്ക പ്രണയത്തെ അവൻ ചൂഷണം ചെയ്തു; ആൺ സുഹൃത്ത് സുകാന്ത് സുരേഷിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും: ഒറ്റയടിയ്ക്ക് അക്കൗണ്ടിലായത് മൂന്നര ലക്ഷം രൂപ...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ (25) മരണത്തിൽ ആൺ സുഹൃത്ത് സുകാന്ത് സുരേഷിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. അതിനായി കൊച്ചി ഐ.ബി യൂണിറ്റിന് നോട്ടീസ് നൽകും. കൊച്ചിയിലെ ഐ. ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് സാമ്പത്തികമായി മേഘയെ ചൂഷണം ചെയ്തിരുന്നതായി പിതാവ് മധുസൂദനൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മേഘയുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് ലഭിച്ച ശമ്പളവും സുഹൃത്തായ സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്ന് കൂടെ ജോലി ചെയ്തിരുന്നവരോട് മേഘ പലപ്പോഴും പറഞ്ഞിരുന്നു. പലതവണ സുകാന്തിന് പണം ട്രാൻസ്ഫർ ചെയ്തിരുന്നതായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്. ബാങ്ക് സ്റ്റേറ്റ്മെന്റ്, എ.ടി.എം കാർഡ് എന്നിവ മേഘയുടെ പിതാവ് പൊലീസിനു കൈമാറി.
പണം വീട്ടിലേക്ക് അയച്ചിരുന്നതായാണ് മേഘ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. എന്നാൽ, അച്ഛനും അമ്മയും പണം ആവശ്യപ്പെട്ടിരുന്നില്ല. മേഘയുടെ അക്കൗണ്ടിലേക്ക് ചെലവിനായി ചെറിയ തുകകൾ സുകാന്ത് ട്രാൻസ്ഫർ ചെയ്തിട്ടുമുണ്ട്. മേഘ അടുത്ത കാലത്തായി അധികം ആരോടും സംസാരിക്കാറില്ലായിരുന്നെന്നും സഞ്ചയനത്തിന് വീട്ടിലെത്തിയ സഹപ്രവർത്തകരിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും പിതാവ് മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മകളുടെ മരണത്തിനു കാരണം സുഹൃത്തുമായുള്ള സൗഹൃദം തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് മേഘയുടെ കുടുംബം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ അങ്ങേയറ്റം സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട് എടപ്പാള്‍ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷ്. മകളുടെ ശമ്പളം സമ്പാദ്യത്തിലേക്കു മാറ്റുകയാണെന്നാണ് കുടുംബം കരുതിയത്, എന്നാല്‍ സുകാന്ത് കടുത്ത സാമ്പത്തിക ചൂഷണം നടത്തുന്ന കാര്യം മേഘ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
ട്രെയിനിങ് കഴിഞ്ഞതു മുതലുള്ള മേഘയുടെ ശമ്പളത്തിന്റ വലിയൊരു ഭാഗം സുകാന്ത് കൈക്കലാക്കുകയായിരുന്നു. മേഘയുടെ മരണശേഷം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ തെളിവുകള്‍ കുടുംബത്തിനു കിട്ടിക്കഴിഞ്ഞു. ചില സമയങ്ങളില്‍ ആ പണം തിരിച്ച് കൊടുത്തിട്ടുണ്ടെങ്കിലും പിന്നീട് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത പണമൊന്നും തിരിച്ചുകിട്ടിയിട്ടില്ലെന്നും പിതാവ് മധുസൂദനന്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള അടുപ്പത്തെപ്പറ്റി അറിഞ്ഞപ്പോള്‍ വിവാഹമാലോചിക്കാന്‍ വീട്ടിലേക്ക് വരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തല്‍ക്കാലം പറ്റില്ലെന്നായിരുന്നു അയാളുടെ മറുപടിയെന്നും അച്ഛന്‍ പറയുന്നു. പിതാവിന്റെ ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഇത്തരത്തില്‍ സുകാന്ത് സാമ്പത്തിക ചൂഷണം നടത്തുന്ന വിവരങ്ങളൊന്നും വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു. മേഘ നാട്ടില്‍ വരുന്നസമയത്തും ജോലി സ്ഥലത്ത് കാണാന്‍ പോകുമ്പോഴും അവള്‍ ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം കുടുംബം തന്നെയാണ് വാങ്ങിച്ചുനല്‍കാറുള്ളത്.
ആരോഗ്യപ്രശ്നങ്ങള്‍ വരുന്നസമയത്ത് ആശുപത്രി ബില്ലുകളടക്കം അടയ്ക്കുന്നതും തങ്ങള്‍ തന്നെയായിരുന്നെന്ന് അച്ഛന്‍ പറയുന്നു. ശമ്പളത്തിന്റെ കാര്യങ്ങളൊന്നും ചോദിക്കാറുണ്ടായിരുന്നില്ല, സമ്പാദിക്കട്ടേയെന്ന് കരുതി. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഫീസും ഭക്ഷണത്തിന്റെ ചെലവുകളും മകൾ തന്നെയായിരുന്നു നോക്കിയിരുന്നത്.
രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മകൾ വീട്ടിലേക്കു വരികയോ ഞങ്ങൾ അവിടെ പോയി മകളെ കാണുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇതിനിടയിൽ മേഘ പലപ്പോഴും സുകാന്തിനെ കാണാൻ എറണാകുളത്തും ചെന്നൈയിലുമെല്ലാം പോയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്. ഐആർസിടിഎസ് വഴി എറണാകുളത്തിനു ട്രെയിൻ ടിക്കറ്റും ചെന്നൈയിലേക്ക് വിമാന ടിക്കറ്റുകളുമെല്ലാം ബുക്ക് ചെയ്തിരിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടങ്ങളിലുള്ള കടകളിലും മറ്റും മകളുടെ പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയതിന്റെ വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.
ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള മേഘയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നത് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുന്നതെന്നും ശമ്പളം കിട്ടിയ പണമെവിടെ എന്നുചോദിക്കുമ്പോള്‍ വീട്ടില്‍ ചില കാര്യങ്ങള്‍ക്ക് നല്‍കിയെന്നാണ് മേഘ മറുപടി പറഞ്ഞിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
സുകാന്തിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകൾ ഓഫാണെന്നും അവരെപ്പറ്റി വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് വിവരമെന്നും കുടുംബം പറയുന്നു. കല്യാണം കഴിക്കണമെങ്കിൽ വീട്ടുകാർ ഇവിടേയ്ക്ക് എത്തണമെന്ന് ഞങ്ങൾ പറഞ്ഞു. അതോടെയാണ് അവൻ എതിരായി തുടങ്ങിയത്. അവൻ ഐഎസിന് പേടിച്ച് ജോലി ഒക്കെ ആയിട്ടേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു. വീട്ടുകാരുടെ ലാൻഡ്‌ലൈനിലേയ്ക്ക് വിളിച്ച് അവർ കോൾ എടുത്തിട്ടുമില്ല. ഒമ്പത് മാസത്തോളമായി മേഘയുടെ അക്കൗണ്ടിൽ നിന്ന് ഈ യുവാവ് പണം കൈക്കലാക്കിട്ടുണ്ട്. അമ്പതിനായിരം രൂപയോളം അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പിൻവലിക്കും. ഒടുവിൽ ആഹാരം കഴിക്കാൻ പോലും പണമില്ലാതെ മേഘ സുകാന്തിന്റെ പക്കൽ പണം ചോദിച്ച് വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇത് സംബന്ധിച്ച് പലരും സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നുണ്ട്.
24 വയസ് വരെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഒരു വിലയും ഇല്ലാതെ പോയല്ലോ. പാവം അച്ഛനും അമ്മയും. ഇല്ലാതായത് ആർക്ക്, ഈ ജന്മം മുഴുവൻ തീരാവേതനകൊടുത്ത് അവൾ മടങ്ങി, ഒരുനിമിഷം പോലും ആ അമ്മയെയും അച്ഛനെയും ഓർത്തില്ല
https://www.facebook.com/Malayalivartha