സുകാന്തിന്റെ ഫോട്ടോ പുറത്ത് മലപ്പുറത്തെ വീടും..! കൊടുംബം മുങ്ങി..! പേട്ട CI നേരിട്ടിറങ്ങി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം ഉയര്‍ന്ന ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. എടപ്പാള്ഡ സ്വദേശിയായ സുകാന്ത് സുരേഷിനെയ് ചിത്രം പുറത്ത്...വീടിന്റെയ് ദൃശ്യങ്ങും പുറത്ത്
മേഘയുടെ മരണത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു. അന്വേഷണ വിധേയമായി അന്ന് ഐബി തന്നെ സുകാന്തിനെ കസ്റ്റഡിയില്‍ വച്ചു. രണ്ടു ദിവസം കഴിഞ്ഞു വിട്ടയച്ചുവെന്നാണ് സൂചന. ഇതിന് ശേഷം ഇയാള്‍ അപ്രത്യക്ഷനായി. ആരോപണം ഉയര്‍ന്നിട്ടും സുകാന്തിനെ അവധി അപേക്ഷയില്‍ വിട്ടയച്ചത് വലിയ വിവാദമായിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷനിലാണ് സുകാന്ത് ജോലി ചെയ്തിരുന്നത്. സുകാന്തിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകള്‍ ഓഫാണെന്നും അവരെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് വിവരമെന്നും സൂചനകളുണ്ട്.
മേഘയുടെ ജീവനൊടുക്കലിനു കാരണമായ സുകാന്ത് മലപ്പുറത്തെ വീട്ടില്‍ ഇല്ലെന്നും അവിടെ അടച്ചിട്ടിരിക്കുകയാണെന്നും അന്വേഷണസംഘം പറഞ്ഞു. ഒരാഴ്ചയായി അയാള്‍ ലീവിലാണ്. മേഘ ആത്മഹത്യ ചെയ്യുമ്പോള്‍ സുകാന്തുമായി ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള കോളായിരുന്നു. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍ റെക്കാഡ് സംവിധാനം വഴി മാത്രമേ ഈ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കൂ. ശില്പയുടെ ഫോണ്‍ ട്രെയിന്‍ കയറി പൂര്‍ണമായി നശിച്ചിരുന്നു. ഫോണ്‍ സൈബര്‍ പൊലീസിനെ ഏല്പിച്ചെങ്കിലും അത് പൂര്‍ണമായി വളഞ്ഞൊടിഞ്ഞതു കാരണം അതിലെ വിവരം ശേഖരിക്കാന്‍ കഴിഞ്ഞില്ല. ലഭിച്ച ഫോണ്‍ ഫോറന്‍സിക് സംഘത്തിന് കൈമാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുകാന്തിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണ്. മേഘയുടെ ശമ്പളം അടക്കം ഇയാള്‍ കൊണ്ടു പോയി എന്ന വെളിപ്പെടുത്തലും പുറത്തു വരുന്നു.
https://www.facebook.com/Malayalivartha