3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന സുകാന്ത്, തെളിവുകൾ കൈമാറിയതോടെ നാട് വിട്ടു: മേഘയെ നടുക്കിയ ആ സന്ദേശം...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ആണ്‍ സുഹൃത്ത് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് സാമ്പത്തികമായി മകളെ ചൂഷണം ചെയ്തുവെന്ന് ആണ് പിതാവ് ആരോപിക്കുന്നത്.
മാസം തോറും കിട്ടുന്ന ശമ്പളം പൂർണമായും മകൾ അയാൾക്ക് നൽകി. പൊലീസിലേക്ക് തെളിവുകൾ കൈമാറിയതോടെ മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് ഒളിവിൽ പോവുകയായിരുന്നു. സുകാന്തിന് വേറെയും ബന്ധങ്ങൾ ഉള്ളതായി സുഹൃത്തുക്കൾ ഐബിയോട് പറഞ്ഞിട്ടുണ്ട്. ഐബിയും പൊലീസും ശക്തമായി നടപടി എടുക്കണം. ഐബിയിലെ ജോലിയിൽ നിന്ന് സുകന്തിനെ പുറത്താക്കണം. അവസാനമായി മകൾ സംസാരിച്ചതും അയാളോടാണ്. മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന ഉൾപ്പടെ പൂർത്തിയാകുമ്പോൾ ഇതെല്ലാം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.
മേഘയുടെ സഹപ്രവർത്തകയുടെ അമ്മ, ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഐബി ഓഫീസറായി മലപ്പുറംകാരന്‍ ആയ സുകാന്തും, തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഐബി ഉദ്യോഗസ്ഥയായി മേഘയും ജോലി ചെയ്യുന്നതിനിടെ, സുകാന്തിനു മറ്റൊരു പ്രണയം ഉണ്ടായി. ഇതിനിടയിൽ തന്നെയാണ് മേഘയുമായി പ്രണയ ബന്ധം തുടർന്നത്. ഇത് അറിഞ്ഞതോടെ മേഘ ഈ വിഷയത്തിൽ വഴക്കിട്ടിരുന്നുവെന്നും, അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇവർ പറയുന്നത്. ആത്മഹത്യയ്ക്ക് മുമ്പായാണ് എനിക്ക് മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്നും, ഇനി നിന്നെ വേണ്ടന്ന് പറഞ്ഞതെന്നും ഇവർ പറയുന്നു.
ഒരു ഐബി ഓഫീസറായി ജോലി ചെയ്യുന്നയാളുടെ ശമ്പളം നാല്‍പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്. 24 വയസുള്ള അവിവാഹിതയായ ഒരു പെണ്‍കുട്ടിയ്ക്ക് വീട്ടുകാരെ ആശ്രയിക്കാതെ അവരോടു ചോദിക്കാതെ ജീവിക്കാന്‍ ഇതു തന്നെ ധാരാളമാണ്. എന്നാല്‍ മേഘ ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ കാശില്ലാത്ത അവസ്ഥയിലായിരുന്നു. അതിനു കാരണം, സുകാന്ത് സുരേഷ് എന്ന കാമുകനും. ജോലി ചെയ്ത് ശമ്പളം വന്നാലുടന്‍ കാശു മുഴുവന്‍ വാങ്ങിയെടുത്തിരുന്നത് അയാളായിരുന്നു. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് മേഘ അങ്ങോട്ടു കാശു ചോദിക്കേണ്ട അവസ്ഥയായിരുന്നു. മേഘയുടെ സഞ്ചയന നാളിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ അച്ഛന്‍ മധുസൂദനന് ലഭിച്ചത്. മേഘയും ഇയാളും തമ്മില്‍ ഒന്നരവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു.
മേഘയുടെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ശമ്പളമെല്ലാം സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയുന്നത്. അന്‍പതിനായിരം രൂപയോളം ശമ്പളമുണ്ടായിരുന്ന മേഘയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ബാലന്‍സുള്ളത് 861 രൂപ മാത്രം. യുപിഐ അക്കൗണ്ട് വഴി മൂന്നരലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടത്. ഇതില്‍ ഹോസ്റ്റല്‍ഫീസിനും മറ്റ് ചെലവുകള്‍ക്കുമായി ഒന്നരലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് സുകാന്ത് തിരിച്ചിട്ടതായും ബാങ്ക് സ്റ്റേറ്റ്മെന്റില്‍ വ്യക്തമായിട്ടുണ്ട്. സ്റ്റേറ്റ്‌മെന്റിന്റെ പകര്‍പ്പ് ഐബിക്ക് നല്‍കിയിട്ടുണ്ട്. മേഘയ്‌ക്കൊപ്പം രാജസ്ഥാനില്‍ ജോധ്പൂരില്‍ ഐബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്.
പിതാവിന്റെ ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഇത്തരത്തില്‍ സുകാന്ത് സാമ്പത്തിക ചൂഷണം നടത്തുന്ന വിവരങ്ങളൊന്നും വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു. മേഘ നാട്ടില്‍ വരുന്നസമയത്തും ജോലി സ്ഥലത്ത് കാണാന്‍ പോകുമ്പോഴും അവള്‍ ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം കുടുംബം തന്നെയാണ് വാങ്ങിച്ചുനല്‍കാറുള്ളത്. ആരോഗ്യപ്രശ്നങ്ങള്‍ വരുന്നസമയത്ത് ആശുപത്രി ബില്ലുകളടക്കം അടയ്ക്കുന്നതും തങ്ങള്‍ തന്നെയായിരുന്നെന്ന് അച്ഛന്‍ പറയുന്നു. ശമ്പളത്തിന്റെ കാര്യങ്ങളൊന്നും ചോദിക്കാറുണ്ടായിരുന്നില്ല, സമ്പാദിക്കട്ടേയെന്ന് കരുതി. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഫീസും ഭക്ഷണത്തിന്റെ ചെലവുകളും മകൾ തന്നെയായിരുന്നു നോക്കിയിരുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മകൾ വീട്ടിലേക്കു വരികയോ ഞങ്ങൾ അവിടെ പോയി മകളെ കാണുകയോ ചെയ്യുമായിരുന്നു. പക്ഷെ ഒരിക്കൽപോലും സുകാന്തിനെതിരായി മേഘ വീട്ടുകാരോട് ഒന്നും പറയാൻ തയ്യാറായില്ല.
കഴിഞ്ഞ ഫെബ്രുവരി 28ന് ലഭിച്ച ശമ്പളവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്ന് കൂടെ ജോലി ചെയ്തിരുന്നവരോട് മേഘ പലപ്പോഴും പറഞ്ഞിരുന്നു. പലതവണ സുകാന്തിന് പണം ട്രാൻസ്ഫർ ചെയ്തിരുന്നതായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്. പണം വീട്ടിലേക്ക് അയച്ചിരുന്നതായാണ് മേഘ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. എന്നാൽ, അച്ഛനും അമ്മയും പണം ആവശ്യപ്പെട്ടിരുന്നില്ല. മേഘയുടെ അക്കൗണ്ടിലേക്ക് ചെലവിനായി ചെറിയ തുകകൾ സുകാന്ത് ട്രാൻസ്ഫർ ചെയ്തിട്ടുമുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ്, എ.ടി.എം കാർഡ് എന്നിവ മേഘയുടെ പിതാവ് പൊലീസിനു കൈമാറിയിട്ടുണ്ട്.
ഇയാൾ നിലവിൽ ഫോൺ ഓഫാക്കി ഒളിവിലാണ്,പോലീസ് അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്. മകളുടെ ശമ്പളം സമ്പാദ്യത്തിലേക്കു മാറ്റുകയാണെന്നാണ് കുടുംബം കരുതിയത്, എന്നാല്‍ സുകാന്ത് കടുത്ത സാമ്പത്തിക ചൂഷണം നടത്തുന്ന കാര്യം മേഘ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. ട്രെയിനിങ് കഴിഞ്ഞതു മുതലുള്ള മേഘയുടെ ശമ്പളത്തിന്റ വലിയൊരു ഭാഗം സുകാന്ത് കൈക്കലാക്കുകയായിരുന്നു. മേഘയുടെ മരണശേഷം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ തെളിവുകള്‍ കുടുംബത്തിനു കിട്ടിക്കഴിഞ്ഞു. ചില സമയങ്ങളില്‍ ആ പണം തിരിച്ച് കൊടുത്തിട്ടുണ്ടെങ്കിലും പിന്നീട് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത പണമൊന്നും തിരിച്ചുകിട്ടിയിട്ടില്ലെന്നും പിതാവ് മധുസൂദനന്‍ പറയുന്നു.
https://www.facebook.com/Malayalivartha