നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത..ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.. കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ള വൃഗ്രത കുറ്റപത്രത്തിലുണ്ട്..ഇനി കുടുംബത്തിന്റെ നീക്കം..

നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത തുടരുന്നതിനാലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ ആദ്യം സമീപിക്കുന്നത് . എന്നാൽ അതും നടന്നില്ല . ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് . അതിൽ നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ വെറും സാങ്കേതികത്വത്തില്‍ തള്ളുകയാണ് കേരളാ പോലീസ്. മരിച്ച നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ള വൃഗ്രത കുറ്റപത്രത്തിലുണ്ട്. അതിനിടെ അഴിക്കോട്ടെ പ്രശാന്തന്‍ ആരെന്ന ചര്‍ച്ചയും കുറ്റപത്രം ഉയര്‍ത്തുന്നു.
കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബു ഒരാളെ മാത്രമാണ് കണ്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വൈകിട്ട് എഴോടെ അഴീക്കോട്ടെ പ്രശാന്തനെയാണ് കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപത്ത് കണ്ടത്. അദ്ദേഹത്തെയും പോലീസ് വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്ന് കുറ്റപത്രം പറയുന്നു. അതിനിടെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചേക്കും. തങ്ങളുടെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് അറിയിക്കും. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയ പ്രശാന്തനെ പ്രതിയാക്കാത്ത സാഹചര്യവും ചര്‍ച്ചയാക്കും.
പ്രശാന്തന്റെ ഇടപെടലാണ് പിപി ദിവ്യയുടെ ഭീഷണിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വ്യക്തം.എന്നിട്ടും ഇത് കുറ്റപത്രത്തിലേക്ക് വരുന്നില്ലെന്നതാണ് അത്ഭുതകരമാകുന്നത്.മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതികണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം പറയുന്നത്. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha