വാക്കുതര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളി.... തൃശൂരില്‍ റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു...

തര്‍ക്കത്തിനൊടുവില്‍... റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു. പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികില്‍ സന്ദീപ് ബൈക്ക് നിര്‍ത്തിയിരുന്നു.
ഇത് ചോദ്യം ചെയ്ത് പുതുക്കോട് കളിയംകാട് സ്വദേശി സുജിത്ത് വാഹനം ചവിട്ടി വീഴ്ത്തി.
കുട്ടംകുളത്ത് വച്ച് കത്തി കൊണ്ട് കുത്തി വീഴ്ത്തി. സന്ദീപിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് കുഴല്‍മന്ദം പൊലീസ് സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. സുജിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha