2024 ലെ അഷിത സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു....

കവിതക്ക് പുരസ്‌കാരം ലഭിച്ചത് പ്രവാസിയും അബുദാബിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രദീഷ് രചിച്ച 'ഒരാള്‍' എന്ന കവിതാ സമാഹാരത്തിന്. അഷിത സ്മാരക സമിതി ഏര്‍പ്പെടുത്തിയ 2024 ലെ പുരസ്‌കാരങ്ങള്‍ അഷിതയുടെ ഓര്‍മ്മ ദിവസമായ മാര്‍ച്ച് 27 നു കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ സദസ്സില്‍ വെച്ച് പുരസ്‌കാര ജേതാക്കള്‍ക്ക് സമ്മാനിച്ചു.
ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, എം മുകുന്ദന് സമ്മാനിച്ചു.മറ്റു മേഖലകളിലെ പുരസ്‌കാര ജേതാക്കള്‍ക്ക് എം മുകുന്ദന്‍ പുരസ്‌കാരം സമ്മാനിച്ചു.
കവിതക്ക് പുരസ്‌കാരം ലഭിച്ചത് പ്രവാസിയും അബുദാബിയി എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രദീഷ് രചിച്ച 'ഒരാള്‍' എന്ന കവിതാ സമാഹാരത്തിനാണ്. ഡോ. ആനന്ദന്‍ രാഘവന്‍, അഭിഷേക് പള്ളത്തേരി, അക്ബര്‍ ആലിക്കര, റെജി മലയാലപ്പുഴ, സുജ പാറുകണ്ണില്‍, റീത്ത രാജി എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍.
https://www.facebook.com/Malayalivartha