തിരുവനന്തപുരത്ത് പാറക്കെട്ടിലെ കുളത്തില്‍ വീണ് പതിനാറുകാരന്‍ മുങ്ങി മരിച്ചു...

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... പാറക്കെട്ടിലെ കുളത്തില്‍ വീണ് 16 കാരന്‍ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകന്‍ മിഥുന്‍ കൃഷ്ണയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4മണിയോടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓര്‍ഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നും ശനിയാഴ്ച മുതല്‍ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു.
വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തില്‍ മിഥുനും ഓര്‍ഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാല്‍കഴുകാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഥുന്‍ കുളത്തിലേക്ക് വഴുതിവീണത്.
മിഥുനെ രക്ഷിക്കാന്‍ ബെനിന്‍ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഓര്‍ഫനേജിലുള്ളവരും നാട്ടുകാരും എത്തി് മിഥുനെ പുറത്തെടുത്തു.
https://www.facebook.com/Malayalivartha