ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു

കോട്ടയ്ക്കലില്‍ ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴ സ്റ്റേഷന്‍ പരിധിയില്‍ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം നടന്നത്. രണ്ടത്താണി സ്വദേശി കെ.പി. ഹുസൈന്‍ (60), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്.
സാരമായി പരിക്കേറ്റ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha