സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന പൂജ, ജ്യോതിഷം ഉൾപ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് സുകാന്തിന്റേത്; മാതാപിതാക്കളോടൊപ്പം സുകാന്ത് സുരേഷ് ഒളിവിൽ പോയി

ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുകാന്ത് സുരേഷ് ഒളിവിലാണ്. മാതാപിതാക്കളോടൊപ്പം ഒളിവിൽ പോയി എന്നാണ് സൂചന പുറത്ത് വരുന്നത് . എടപ്പാൾ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിയ നിലയിലാണ്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. സുകാന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വരികയാണ്.
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. കല്ല് വെട്ടാനും മറ്റും ഉപയോഗിക്കുന്ന ടൂൾസ് കട നടത്തുകയാണ് പിതാവ്. അമ്മ റിട്ടയേർഡ് അദ്ധ്യാപിക. പൂജ, ജ്യോതിഷം ഉൾപ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരായിരുന്നു സുകാന്തും കുടുംബവുമെന്നും പറയപ്പെടുന്നു. വിവിധ ഇടങ്ങളിലായി നിരവധി ഭൂമി സുകാന്തിന്റെ പിതാവ് വാങ്ങിയിട്ടുണ്ട്.ഇവർ നാട്ടുകാരുമായി യാതൊരു അടുപ്പവും സൂക്ഷിച്ചിരുന്നില്ല എന്നാണ് വിവരം.
തൊട്ടടുത്ത് താമസിക്കുന്ന അച്ഛന്റെ സഹോദരനുമായും ഏറെനാളായി അടുപ്പത്തിലല്ല.നാട്ടിൽ സുഹൃത്തുക്കളൊന്നും സുകാന്തിനില്ലെന്നും നാട്ടുകാർ വ്യക്തമാക്കി . ഐ.ബി ഉദ്യോഗസ്ഥനാണ് സുകാന്തെന്ന വിവരം പോലും നാട്ടുകാരിൽ പലരും അറിയുന്നത് ഇപ്പോഴാണ് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha