നിങ്ങൾ പറ്റിക്കപ്പെട്ടുവെങ്കിൽ അതിന് കാരണക്കാരൻ ഒരേ ഒരാൾ ആയ സംവിധായകൻ മാത്രമല്ല ആ ക്രൂവിൽ പ്രമുഖ പങ്കാളിത്തം വഹിച്ച നാല് പേരും ഒരേ പോലെ നിങ്ങളെ പറ്റിച്ചു; ചില ഗംഗാധരൻ മൊയലാളിമാർക്ക് വേണ്ടി മാത്രം രൂപക്കൂട് പണിയേണ്ടി വരുന്നവരുടെ ഗതികേട് നോക്കണേ; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഒടുക്കം എല്ലാ പഴിയും ഒരു തലയിൽ കെട്ടി വച്ച് ആൾക്കൂട്ടം പല വഴിക്ക് പിരിഞ്ഞു. അപ്പോൾ ചില്ല് മേടയിൽ ഇരുന്ന് വിഗ്രഹങ്ങൾ ഇങ്ങനെ പറഞ്ഞു - പൊട്ടനും പോയി മണ്ടനും പോയി സിനിമ കണ്ടു, കാശും വസൂലായി ഹൈലേസാ. ; എമ്പുരാൻ വിവാദത്തിൽ നിർണായകമായ ഫേസ്ബുക്ക് കുറിപ്പുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ഒടുക്കം എല്ലാ പഴിയും ഒരു തലയിൽ കെട്ടി വച്ച് ആൾക്കൂട്ടം പല വഴിക്ക് പിരിഞ്ഞു. അപ്പോൾ ചില്ല് മേടയിൽ ഇരുന്ന് വിഗ്രഹങ്ങൾ ഇങ്ങനെ പറഞ്ഞു - പൊട്ടനും പോയി മണ്ടനും പോയി സിനിമ കണ്ടു, കാശും വസൂലായി ഹൈലേസാ... ഇനി രണ്ടീസം കഴിഞ്ഞു വീണ്ടും പൊട്ടനും മണ്ടനും ചട്ടനും സിനിമ കാണും, അപ്പോഴും പെട്ടിയിൽ തുട്ട് വീഴും, ഹൈലേസാ ..
നിങ്ങൾ പറ്റിക്കപ്പെട്ടുവെങ്കിൽ അതിന് കാരണക്കാരൻ ഒരേ ഒരാൾ ആയ സംവിധായകൻ മാത്രമല്ല. ആ ക്രൂവിൽ പ്രമുഖ പങ്കാളിത്തം വഹിച്ച നാല് പേരും ഒരേ പോലെ നിങ്ങളെ പറ്റിച്ചു. വടിവോടെ ഇടിവെട്ട് ഡയലോഗ് എഴുതി വച്ച സ്ക്രിപ്റ്റ് റൈറ്റർ, ഓരോ സീനും ക്യാമറ യ്ക്കുള്ളിൽ പകർത്തിയ ക്യാമറാമാൻ, ഈ സിനിമയുടെ ഹൈലൈറ്റ് ആയ നായകൻ, സംവിധാനം ചെയ്ത ആൾക്കൊപ്പം അതിൽ തുല്യ പങ്കാളികൾ ആണ്. അതാണ് ശരി.
ഇന്നേ വരെ സ്വന്തം രാഷ്ട്രീയം ഇതാണെന്ന് ആരുടെ മുന്നിലും തുറന്ന് പറയാത്ത ആ ഒരാളെ സ്വന്തം എന്ന് കരുതി ചേർത്തവർക്ക് വിട്ട് കൊടുക്കാൻ മടി. അത് കൃത്യമായി മനസ്സിലാക്കിയ ചാണക്യന്മാർ ഇറങ്ങി ഒരു ലോഡ് അപ്പെക്സ് അൾട്ടിമയുമായി. അതാണ് ഇന്നലെ കണ്ട ചില ലൈവ്. ഇനി നിങ്ങൾ പറ്റിക്കപ്പെട്ടില്ലെങ്കിൽ, ഈ സിനിമ നിങ്ങൾക്ക് ഇഷ്ടം ആയി എങ്കിൽ ഇന്ന് ഒരു ദിവസത്തെ പോസ്റ്റ് കൊണ്ട്, അല്ലെങ്കിൽ റീ സെൻസർ വിവാദം കൊണ്ട് നിങ്ങൾക്ക് എന്ത് നഷ്ടം? സിനിമ നിങ്ങൾ കണ്ടു, ആസ്വദിച്ചു..
പോസ്റ്റ് ഇട്ട ആൾക്ക് നട്ടെല്ല് ഇല്ല, ആ പോസ്റ്റ് ഷെയർ ചെയ്ത ആൾക്ക് മുഴുത്ത നട്ടെല്ല് എന്ന ഇരട്ടത്താപ്പ് ഇപ്പോൾ എടുത്തിട്ട് വീശുന്നത് എന്തിന്? അങ്ങനെങ്കിൽ ഈ സിനിമയ്ക്ക് ആദ്യം കയ്യടിച്ച നിങ്ങൾ സമ്മതിക്കണം നട്ടെല്ല് പണയം വച്ചത് ഒരാൾ മാത്രം അല്ല, മറിച്ച് ആ ക്രൂ മൊത്തമാണ് എന്ന്. ഈ ഒരു വിവാദത്തിൽ ഈ സിനിമയെ മുന്നിൽ നിന്ന് നയിച്ച പ്രമുഖർ എല്ലാവരും ഒന്നുകിൽ വിശുദ്ധർ. അല്ലെങ്കിൽ എല്ലാവരും ലൂസിഫർ.!! അത്രേ ഉളളൂ!!
അല്ലാതെ എല്ലാം എടുത്ത് ഒരാളുടെ തലയിൽ കെട്ടി വച്ച് ഞങ്ങടെ വിഗ്രഹങ്ങൾ ഒക്കെ പച്ച വെള്ളം ചവച്ചു കുടിക്കുന്ന വെറും നിഷ്ക്കു എന്ന നരേറ്റീവുകൾ അർഹിച്ച അവഗണനയോടെ തള്ളുന്നു. അങ്ങനെ ചില ഗംഗാധരൻ മൊയലാളിമാർക്ക് വേണ്ടി മാത്രം രൂപക്കൂട് പണിയേണ്ടി വരുന്നവരുടെ ഗതികേട് നോക്കണേ .
https://www.facebook.com/Malayalivartha