സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..

‘എമ്പുരാൻ’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ നടത്തിയ വിമർശനം ദേശീയതലത്തിൽ ചർച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹൻലാൽ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത് 4–ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആർഎസ്എസിന്റെ ഉയർന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയിൽ 17 തിരുത്തലുകൾ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല.
ഇന്നലെ ലാൽ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓർഗനൈസറി’ൽ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ഭാരതത്തെ വെള്ളപൂശി, ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും പുതിയ ലേഖനത്തിൽ പറയുന്നു.എമ്പുരാനെ വിമർശിച്ച് കഴിഞ്ഞ ദിവസം ഓർഗനൈസർ ലേഖനം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പല ഭാഗങ്ങളിൽ നിന്നായി ചിത്രത്തിനെതിരെ ഹിന്ദു സംഘടനകൾ രംഗത്തെത്തി. തുടർന്നാണ് റീസെൻസറിംഗിലേക്ക് കടന്നത്. 17 ഭാഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ലേഖനം എത്തിയിരിക്കുന്നത്.
എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത്യാദൃച്ഛികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് ചോദിച്ചാണ് ലേഖനം ആരംഭിക്കുന്നത്. “ജയ്ഷെ മുഹമ്മദ് ഭീകകനായ മസൂദ് അസ്ഹറിന്റെയും ലഷ്കർ തൊയ്ബ ഭീകരനായ ഹാഫിസ് സയീദിന്റെയും കൂട്ടിച്ചേർക്കലാണിത്. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കമാണിത്”.“ഇത് ഒറ്റപ്പെട്ട വിഷയമല്ല, പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ സിനിമാ വ്യവസായത്തിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ഗുജറാത്ത് കലാപത്തെ വക്രീകരിച്ചാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വസ്തുതകളെ വളച്ചൊടിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന വിധത്തിലാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും” ലേഖനത്തിൽ പറയുന്നു.എം.ടി.രമേശ് അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കൾ എമ്പുരാനെ കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പങ്കുവച്ചെങ്കിലും അണികൾ അനുകൂലിച്ചില്ല. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവർ സിനിമയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു.ആദ്യം എമ്പുരാൻ കാണുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിന്നീട് നിലപാട് മാറ്റി. മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നിർമാതാവ് ഗോകുലം ഗോപാലനും എതിരെയുള്ള വിമർശനങ്ങളും വിദ്വേഷ ക്യാംപെയ്ൻ സമാന്തരമായി ശക്തി പ്രാപിക്കുകയുംഅണിയറ പ്രവർത്തകർ കടുത്ത സമ്മർദത്തിലാവുകയും ചെയ്തു.
https://www.facebook.com/Malayalivartha