ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ സമൂഹത്തിലെ പ്രത്യാശയുടെയും ഐക്യത്തിന്റെയും ദയയുടെയും ഉത്സവമാണിതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിക്കുകയും ചെയ്തു. എല്ലാവരുടെ ജീവിതത്തിലും സന്തോഷവും വിജയവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഈദുല്‍ ഫിത്തറില്‍ ആശംസകള്‍ അറിയിച്ചു. അറബിലാണ് രാഷ്ട്രപതി ആശംസാകുറിപ്പ് പങ്കുവച്ചത്.
സാഹോദര്യം ശക്തിപ്പെടുത്തുന്നതിനുള്ള സന്ദേശമാകട്ടെ ഈ ആഘോഷദിനം. എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടുവരും. നന്മയുടെ പാതയിലൂടെ സഞ്ചരിക്കാമെന്നും രാഷ്ട്രപതി എക്‌സില്‍ കുറിക്കുകയായിരുന്നു
" f
https://www.facebook.com/Malayalivartha