കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി ...ഓരോ വര്‍ഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ട്. എയിംസിനുള്ള മാനദണ്ഡം നോക്കിയാല്‍ അര്‍ഹതയില്ലെന്ന് ആരും പറയില്ല. നമുക്ക് കാത്തിരിക്കാനല്ലാതെ എന്തുചെയ്യാനാകും

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി . 157 നഴ്സിംഗ് കോളേജുകള്‍ അനുവദിക്കുമ്പോള്‍ അതില്‍ ഒന്നുപോലും കേരളത്തിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ വലിയ വിഷമം ഇല്ല. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഓരോ വര്‍ഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ട്.
എയിംസിനുള്ള മാനദണ്ഡം നോക്കിയാല്‍ അര്‍ഹതയില്ലെന്ന് ആരും പറയില്ല. നമുക്ക് കാത്തിരിക്കാനല്ലാതെ എന്തുചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നഴ്സിംഗ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവായ്പ്പിന്റെയും പ്രതീകമായിട്ടാണ് നഴ്സുമാരെ കാണുന്നത്.
കൊവിഡ് സമയത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച് പ്രവര്‍ത്തിച്ചവരാണ് നഴ്സുമാര്‍. നിപാ കാലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാം കണ്ടു. അതിനുദാഹരണമാണ് സിസ്റ്റര്‍ ലിനി.
കേരളത്തിലെ നഴ്സുമാരുടെ സേവനം ലോകോത്തരമാണ്. സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടല്‍ നഴ്സിംഗ് റിക്രൂട്ട്മെന്റിലടക്കം നടത്തുന്നു. ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കും നഴ്സിംഗ് സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രതികരിച്ച് മുഖ്യമന്ത്രി.
"
https://www.facebook.com/Malayalivartha