പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..

സുകാന്തിനെ ഇപ്പോൾ കാണ്മാനില്ല. തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായ സുകാന്ത് സുരേഷ് ലീവിലുമാണ്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.
ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്‍റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുകാന്ത് സുരേഷ് ഒളിവിൽപോയത് മാതാപിതാക്കളോടൊപ്പമെന്ന് സൂചന. എടപ്പാൾ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്.സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. കല്ല് വെട്ടാനും മറ്റും ഉപയോഗിക്കുന്ന ടൂൾസ് കട നടത്തുകയാണ് പിതാവ്.
അമ്മ റിട്ടയേർഡ് അദ്ധ്യാപികയാണ്. ഏകമകനാണ് സുകാന്ത്. വിവിധ ഇടങ്ങളിലായി നിരവധി ഭൂമി സുകാന്തിന്റെ പിതാവ് വാങ്ങിയിട്ടുണ്ട്.ഇവർ നാട്ടുകാരുമായി യാതൊരു അടുപ്പവും സൂക്ഷിച്ചിരുന്നില്ല.തൊട്ടടുത്ത് താമസിക്കുന്ന അച്ഛന്റെ സഹോദരനുമായും ഏറെനാളായി അടുപ്പത്തിലല്ല.നാട്ടിൽ സുഹൃത്തുക്കളൊന്നും സുകാന്തിനില്ലെന്നും നാട്ടുകാർ പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥനാണ് സുകാന്തെന്ന വിവരം പോലും നാട്ടുകാരിൽ പലരും അറിയുന്നത് ഇപ്പോഴാണ്. പൂജ, ജ്യോതിഷം ഉൾപ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരായിരുന്നു സുകാന്തും കുടുംബവുമെന്നും പറയപ്പെടുന്നു.സംഭവത്തിൽ പേട്ട പൊലീസ് എസ്.എച്ച്.ഒ പ്രേംകുമാറിന്റെ നേൃത്വത്തിൽ പ്രത്യേക സംഘം കൊച്ചിയിൽ എത്തി അന്വേഷണം നടത്തും.
സുകാന്തിന്റെ ഫോൺ ട്രാക്കിംഗും ആരംഭിച്ചു.ഏതായാലും ഐ ബി ഉദ്യോഗസ്ഥനായതിനാൽ തന്നെ ഐ ബി ഇതിൽ ഇടപെട്ടത് കൊണ്ടും എമിഗ്രേഷനിൽ തന്നെ ജോലി ചെയുന്നതിനാലും എയർപോർട്ട് വഴി സുകാന്തിന് മുങ്ങാൻ സാധിക്കില്ല . അവനെ അവിടെ വച്ച് പിടികൂടും .സുകാന്തിന് ഇനി തെറ്റ് ചെയ്തില്ല എങ്കിൽ എന്തുകൊണ്ട് ഒളിക്കണം . എന്താണ് സംഭവിച്ചത് എന്നുള്ളത് കൃത്യമായി പറയാൻ മടിക്കണം കുടുംബത്തോടെ ഇപ്പോൾ ഒളിക്കേണ്ട കാര്യമുണ്ടോ . എന്താണ് അന്ന് അവസാനമായി സംസാരിച്ചത് എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ വെളിപ്പെടുത്തതെന്ത് ..?
ഇതിനു ഒന്നും ഉത്തരം കിട്ടാത്തതിനാൽ തന്നെ ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ് , അല്ലെങ്കിൽ ആരും അറിയാതെ ഇരിക്കേണ്ട എന്തൊക്കെയോ ഇവർക്കിടയിൽ സംഭവിച്ചിട്ട് ഉണ്ട് എന്നുള്ളത് വ്യക്തമാണ് .
https://www.facebook.com/Malayalivartha