Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..


മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..


ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെ..വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും..ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി..


തരൂർ കേന്ദ്ര മന്ത്രിയായാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് ആരായിരിക്കും ? . തരൂർ ബി ജെ പിയിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുമെന്ന് ഉറപ്പാണ്...


സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബിയും..ഐബിയുടെ തന്നെ ആഭ്യന്തര പരിശോധനയില്‍ സുകാന്തില്‍ നിന്നുള്ള വീഴ്ച്ചകള്‍ വ്യക്തമാണ്..

എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..

31 MARCH 2025 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..

മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..

മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു. എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരി മോഹൻലാൽ രക്ഷപ്പെടാൻ ശ്രമിച്ചതാണ് കാരണം.മോഹൻ ലാലിന്റെ അറിവോടെ സംഘപരിപാർ ബന്ധമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ലാലിനെ തീരെ നീങ്ങിയെന്നാണ് ആരോപണം. പ്യഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി. മകന്റെ പ്രതികരണമാണ് അമ്മ എഴുതിയത്. ഇതോടെ ചതിച്ചത് മോഹൻലാലാണെന്നും പൃഥ്വിരാജ് അല്ലെന്നും കേരളമറിഞ്ഞു. ലൂസിഫർ 3 ഉണ്ടാവില്ലെന്നും കേരളം അറിഞ്ഞു.

 

സംവിധായകൻ  പ്യഥ്വിരാജ് സുകുമാരന്റെ സിനിമകളിൽ  ഇനി മോഹൻലാൽ അഭിനയിക്കില്ല. എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മല്ലിക സുകുമാരൻ പ്രതികരിച്ചത്. . എമ്പുരാൻ സിനിമയിൽ മോഹൻലാലും ആൻ്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലർ ഈ വിഷയത്തിൽ മനപൂർവം തെറ്റിദ്ധാരണ പരത്തണമെന്നുമല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിരാജിനെ വിമർശിച്ച സംവിധായകൻ മേജർ രവിക്കും മല്ലിക സുകുമാരന് മറുപടി നൽകുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആൻ്റണിയോ ഒരിക്കലും പറയില്ല പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജർ രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് മല്ലിക തുറന്നടിച്ചു.

 

'എമ്പുരാൻ' എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജാണ്‌ എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ട എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ  ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.

 

പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? 

 

മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു. "ഞാൻ തിരക്കിൽ ആണ് അമ്മേ. ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം" എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും  നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും.

 

അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള  ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്.

 

അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല. "അത് വേണ്ടായിരുന്നു മേജർ രവി" എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ  ശ്രമിക്കുന്ന മറ്റു ചിലരോടും  പറയാൻ ഉള്ളത്.മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല.പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത്  കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.പട്ടാള ഗ്രൂപ്പുകളിൽ  ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?

 

ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്.പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില  രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്.അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്.എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്.

 

എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ  എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല.അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്.പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്.ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.

 

എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം.....            പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി "എന്റെ പടത്തിൽ മാറ്റം വരുത്തരുതേ" എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ?അടിക്കടി അഭിപ്രായം മാറ്റുന്ന 'മന്ദബുദ്ധി' ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു.

 

ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. 'അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.ഈ പോസ്റ്റ് സത്യത്തിൽ മോഹൻലാലിന്റെ ചെകിട്ടത്തുള്ള അടിയാണ്. മോഹൻലാലിനെ പോലൊരു നടനെ നോക്കുകുത്തിയാക്കി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് .ആർ എസ് എസ് മുഖപത്രമായ ഓർഗനൈസർ പോലും പ്യഥ്വിയെയാണ് പ്രതിയാക്കിയത്. ഇത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ എഴുതിയ സമൂഹ മാധ്യമ പോസ്റ്റാണ് മല്ലികയെ പ്രകോപിപ്പിച്ചത്. മല്ലികയാണ് ഇത്രയും കാലം മകന് വേണ്ടി അഭിപ്രായം പറഞ്ഞിരുന്നത്.

 

മോഹൻലാലിന്റെ പോസ്റ്റ് പ്യഥ്വി ഷെയർ ചെയ്തത് പോലും കടുത്ത മഹസ്ഥാപത്തോടെയാണ്. മോഹൻലാലിന്റെ പോസ്റ്റിനെ ഇങ്ങനെ വായിക്കാം. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

 

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരനും പങ്കുവെച്ചിട്ടുണ്ട്.  മോഹൻലാൽ സാധാരണ സുഹൃത്തുക്കളെ തള്ളി പറയുന്ന ഒരാളല്ല.കാരണം അദ്ദേഹം സൗഹ്യദങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നു. എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ തന്റെ തടി രക്ഷിക്കാൻ മോഹൻലാലിന് കൂടെ നിൽക്കുന്ന വരെയെല്ലാം തള്ളി പറഞ്ഞേ മതിയാകൂ. ഗുജറാത്ത് കലാപം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഹൃദയത്തിനേറ്റ മുറിവാണ്. അതിനെ തൊട്ടുകളിച്ചാൽ ബി ജെ പി ആരെയും വെറുതെ വിടില്ല. അത് നന്നായി മനസിലാക്കിയ വ്യക്തിയാണ് മോഹൻലാൽ,

 

സിനിമയുടെ റീ സെൻസറിംഗിന് പൃഥ്വിരാജ് തയ്യാറായില്ലെന്നും എന്നാൽ ലാലിന്റെ സമ്മർദ്ദം ഉണ്ടായെന്നും വാർത്തകളുണ്ടായിരുന്നു. തന്റെ സിനിമയ്ക്ക് പ്രതൃക്ഷമായോ പരോക്ഷമായോ യാതൊരു കുഴപ്പവുമില്ലെന്ന ചിന്തയിലായിരുന്നു പൃഥ്വിരാജ്. എന്നാൽ സംഘപരിവാർ ഹാൻഡിലുകളിൽ നിന്നും വന്ന വിമർശനങ്ങൾ കാരണം ലാൽ റീ സെൻസറിംഗിന് ശ്രമിച്ചു എന്നാണ് വാർത്തകൾ.അതേ സമയം എമ്പുരാന്‍ വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദം മോഹന്‍ലാലിനുമേല്‍ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു . എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

 

എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി പണംമുടക്കിയവരുടെ നേരേ കേന്ദ്രഏജന്‍സികളുടെ ഭാഗത്തുനിന്ന് വലിയ ഭീഷണിയുണ്ടായെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.''ഈ സിനിമയ്ക്ക് വേണ്ടി മുതല്‍മുടക്കിയവരുടെ നേരെ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്ന് വലിയ ഭീഷണി ഉണ്ടായെന്ന് ഞാന്‍ മനസിലാക്കുന്നു. അവര്‍ സിനിമാ നിര്‍മാതാക്കള്‍ മാത്രമല്ല, മറ്റു പല ബിസിനസുകളും ചെയ്യുന്നവരാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ക്ക് നേരേ കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും ഉണ്ടായി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സ്വാഭാവികമായും അതുണ്ടാക്കിയ സമ്മര്‍ദം മറികടക്കാന്‍ മോഹന്‍ലാല്‍ എന്ന കലാകാരന് സാധിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും വാര്യർ പറഞ്ഞു. 


മോഹൻലാൽ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി വാർത്തകളുണ്ട്. പുഷ്ടിരാജിനെ അദ്ദേഹം തള്ളിപറഞ്ഞതും ഇതുകൊണ്ടാണ്. ഗോകുലം ഗോപാലനും സമ്മർദ്ദത്തിൽ തന്നെയാണ്. ബി ജെ പിക്കെതിരായ വിമർശനങ്ങൾ ബിസിനസിനെ ബാധിക്കുമോ എന്ന സംശയം ഗോപാലനും ആന്റണി പെരുമ്പാവൂരിനുമുണ്ട്. ഇതിൽ രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി. എമ്പുരാന്‍ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് എഴുതിയത് ഏകദേശം ഒരുദിവസം എടുത്താണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് രാഹുലിന്റെ അവകാശവാദം.

 

മോഹന്‍ലാലിന്റേത് ഏറ്റവും മികച്ച നിലപാടാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.'ഏകദേശം ഒരു ദിവസം എടുത്താണ് ഈ പോസ്റ്റ് എഴുതിയത് എന്നാണ് ലാലേട്ടനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. വളരെ ആലോചിച്ച്, എല്ലാത്തിനും ഉത്തരവാദിത്വം ഏറ്റെടുത്ത്, പൃഥ്വിരാജിനെ ഒരുകാരണവശാലും കുറ്റം പറയാതെ, പൃഥ്വിരാജിനെ തള്ളിപ്പറയാതെ ഖേദമുണ്ടെന്ന് പറയുകയും ചെയ്തു. എന്നാലത് മാപ്പാകാതിരിക്കുകയും ചെയ്യുന്ന, പ്രിയ്യപ്പെട്ടവരേയെന്ന് എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് പോസിറ്റീവായി വരുന്ന രീതിയിലാണ് പ്രതികരണം. ലാലേട്ടന്‍ ഇതല്ലാതെ എന്താണ് ചെയ്യേണ്ടത്? ഏറ്റവും മികച്ച നിലപാടാണ് മോഹന്‍ലാലിന്റേത്. നിലപാടിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തീവ്രതയുള്ളവര്‍ എന്ത് നിലപാട് എടുത്താലും പരസ്പരം ഫൈറ്റ് ചെയ്യും', രാഹുൽ ഈശ്വർ പറഞ്ഞു.


'മാപ്പു പറയുകയല്ല, ഖേദപ്രകടനം നടത്തുകയാണ് മോഹന്‍ലാല്‍ ചെയ്തത്. ഇനിയൊരു വിവാദത്തിന് സ്‌കോപ്പില്ല. മോഹന്‍ലാല്‍, എല്ലാവരേയും സ്വീകരിക്കുന്ന രീതിയില്‍ സന്തുലിതമായ നിലപാടെടുത്തു. ആരേയും വിഷമിപ്പിക്കാത്ത രീതിയില്‍ അദ്ദേഹമത് മുന്നോട്ടുവെക്കുകയും ചെയ്തു. എല്ലാവര്‍ക്കും യോജിപ്പുള്ള, ആര്‍ക്കും വിയോജിപ്പില്ലാത്ത നിലപാടിലേക്ക് മോഹന്‍ലാലിന് നമ്മളെ എത്തിക്കാന്‍ കഴിഞ്ഞു. പൃഥ്വിരാജ് അടക്കം ഇത് ഷെയര്‍ ചെയ്തു. ഇനിയും അതില്‍ പ്രകോപിതരാവേണ്ട കാര്യമില്ല. തീവ്രഹിന്ദുത്വവാദികളും തീവ്രഇസ്ലാമിസ്റ്റുകളും തീവ്രഇടതുപക്ഷക്കാരും ലാലേട്ടന്‍ എന്ത് ചെയ്താലും ഹാപ്പിയാവില്ല. തീവ്രഹിന്ദുത്വവാദികളും തീവ്രഇസ്ലാമിസ്റ്റുകളും എന്തെങ്കിലും കാരണമുണ്ടാക്കി പരസ്പരം ആക്രമിക്കുമ്പോള്‍, അതിനിടയില്‍ നില്‍ക്കുന്നവരേയും ആക്രമിക്കും', രാഹുല്‍ അഭിപ്രായപ്പെട്ടു.


അതേസമയം രാജാവിനെക്കാൾ രാജഭക്തി കാണിച്ചയാൾ മുഖ്യ മന്ത്രി പിണറായി വിജയനാണ്.മോഹൻലാൽ ബി ജെ പിക്കാർക്ക്അനഭിമതനായെന്ന് മനസിലാക്കിയതോടെ പിണറായി മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സിഐ സുനിൽകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശബരിമല ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത് പോയത് വീഴ്ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ 10 ദിവസമായിട്ടും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ്പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. മാർച്ച് 18 നായിരുന്നു മോഹൻലാലിന്റെ ശബരിമല ദർശനം. ഫെബ്രുവരി അവസാനം പത്തനംതിട്ട സൈബർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥൻ ആയിരുന്നു സുനിൽ കൃഷ്ണൻ. ഇത് താൻടാ പിണറായി. എമ്പുരാൻ കണ്ട ശേഷം പിണറായി പ്രതികരിക്കാത്തതും ഇതിന്റെ ഭാഗം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു  (4 hours ago)

മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു  (4 hours ago)

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്  (5 hours ago)

പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 25കാരിയായ അധ്യാപിക അറസ്റ്റില്‍  (6 hours ago)

RAIN ALERT അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന മഴ  (9 hours ago)

MOHANLAL പ്രതിരോധ മന്ത്രിക്ക് കത്ത്  (9 hours ago)

Sunitha-Williams എങ്ങനെ ബഹിരാകാശത്ത് കുടുങ്ങി?  (10 hours ago)

SASI THAROORരാജീവ് തലസ്ഥാനത്ത് നിന്നും എം.പിയായാൽ...  (10 hours ago)

അന്വേഷണത്തില്‍ കണ്ടെത്തല്‍;  (10 hours ago)

സ്ത്രീകള്‍ വളരെ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന കാലമാണിത്; സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്  (13 hours ago)

സിനിമ സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ; എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്  (13 hours ago)

സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല; സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി  (13 hours ago)

ഭർത്താവിന് ലൈംഗീക താൽപ്പര്യമില്ല..! വിവാഹം പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ അധികാരം നൽകുന്നില്ല; ഭാര്യക്ക് വിവാഹമോചനം നൽകി വിധി പുറപ്പെടുവിച്ച് ഹൈക്കോടതി  (13 hours ago)

മേഘയുടെ അമ്മയുടെ ഫോണിൽ സുകാന്തിന്റെ ഫോൺ കോൾ..! ആ ഒറ്റ ചോദ്യം..! ഒരുമണിക്കൂർ മുന്നേ സംഭവിച്ചത്..!  (14 hours ago)

Malayali Vartha Recommends