ജപ്തി ചെയ്ത വീടിനു മുന്നില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നില്‍ കുടുബനാഥനായ പുന്നപ്ര പറവൂര്‍ വട്ടത്തറയില്‍ പ്രഭു ലാലിനെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു വൈകിട്ടാണ് സംഭവം. വായ്പാ കുടിശികയെ തുടര്‍ന്ന് കേരള ബാങ്ക് കുറവന്‍തോട് ശാഖാ അധികാരികള്‍ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
6 വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിനു വേണ്ടി 3 ലക്ഷം രൂപയായിരുന്നു പ്രഭുലാല്‍ വായ്പ എടുത്തിരുന്നത്. വീട് ജപ്തി ചെയ്ത ശേഷം ബന്ധുവീട്ടിലാണ് മാതാപിതാക്കള്‍ക്കൊപ്പം പ്രഭു ലാല്‍ താമസിച്ചിരുന്നത്. ദിവസവും ജപ്തി ചെയ്ത വീട്ടില്‍ വന്ന് പരിസരത്ത് അല്‍പസമയം ചെലവിടുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. നിര്‍മാണ തൊഴിലാളി ആയിരുന്ന പ്രഭു ലാലിനു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha