വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ് ശിക്ഷ

കരാട്ടെ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടേ ട്രെയിനര്‍ക്ക് 23 വര്‍ഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുണ്ടോളി വീട്ടില്‍ സുരേഷ് കുമാര്‍ (60) എന്നയാളെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവിനും 4 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
സമൂഹ മനസാക്ഷിക്ക് ഒരു സന്ദേശമാകണം ശിക്ഷ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധുവിന്റെ വാദം കോടതി അംഗീകരിച്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമ്മര്‍പ്പിച്ചത് സബ് ഇന്‍സ്പെക്ടര്‍ കെ.സി ബൈജുവാണ്. ലെയ്സണ്‍ ഓഫീസര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെ്കടര്‍ ശ്രീദേവി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്ത് നീന്നും 14 സാക്ഷികളെ വിസ്തരിച്ചു. 20 ഓളം രേഖകള്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha