ഇത് കേരളവും ഇന്ത്യയുമാണ്: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ല, എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് കേരളവും ഇന്ത്യയുമാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഏതൊരു സിനിമ കാണാനും വിമര്‍ശിക്കാനും ആര്‍ക്കും അധികാരം ഉണ്ട്.
ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരു സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. സെന്‍സര്‍ ചെയ്ത സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും, എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha