പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷുമഹോത്സവ, മേടമാസ പൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും

കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ പകല്‍ നാലിന് മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ ശബരിമല നട തുറക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷുമഹോത്സവ, മേടമാസ പൂജകള്‍ക്കുമായാണ് നട തുറക്കുക.
ബുധന്‍ രാവിലെ 9.45നും 10.45നും മധ്യേ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ കൊടിയേറ്റും. രണ്ട് മുതല്‍ 18 വരെ രാവിലെ അഞ്ചിന് നട തുറക്കും. 10ന് പതിവ് പൂജകള്‍ക്കും വിശേഷാല്‍ പൂജകള്‍ക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്.
11ന് രാവിലെ ഒമ്പതിന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. ആറാട്ടിന് ശേഷം പമ്പാഗണപതി കോവിലിലേക്ക് എഴുന്നള്ളത്ത്. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്കുന്നതാണ്.
അതേസമയം വിഷു ഉത്സവം 10ന് ആരംഭിക്കും. തുടര്‍ന്ന് മേടമാസപൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും. വിഷുവിനോടനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാല്‍ തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കും
. 14ന് രാവിലെ നാലു മുതല്‍ ഏഴു വരെ വിഷുക്കണി ദര്‍ശനം. പതിനെട്ടാം പടി ചവിട്ടി നേരെ കയറി ദര്‍ശനം നടത്താവുന്ന രീതിയുടെ പരീക്ഷണവും വിഷുവിന് നടക്കും. ഫ്‌ലൈഓവര്‍ വഴിയും ആളെ കയറ്റിവിടാനായി ശ്രീകോവിലിന് മുന്നിലെ പ്ലാറ്റ്ഫോം ഉരുട്ടിനീക്കാവുന്ന വിധത്തില്‍ നിര്‍മിച്ചു. അത്യാവശ്യ ഘട്ടത്തില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha