കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍...

കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി ഗോകുലാണ് തൂങ്ങി മരിച്ചത്. ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
മാര്‍ച്ച് 26 ന് കല്‍പ്പറ്റയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വഷണത്തില്‍ പെണ്‍കുട്ടിയെ കോഴിക്കോട് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഗോകുലുമുണ്ടായിരുന്നു. ഇവരെ കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. ഇതിനിടെ ഇയാള്‍ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പൊലീസുകാര്‍ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
" f
https://www.facebook.com/Malayalivartha