കണ്ണീരടക്കാനാവാതെ... ജപ്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി...

ആലപ്പുഴ പുന്നപ്രയില്‍ ജപ്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പുന്നപ്ര പറവൂര്‍ സ്വദേശി പ്രഭുലാല്‍ (38) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണതൊഴിലാളിയായിരുന്നു പ്രഭുലാല്‍.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂകയുള്ളൂ. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ വായ്പാ തിരിച്ചടവിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെന്നും പ്രഭുലാലിന്റെ കുടുംബം പറയുന്നു.
ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. കേരളബാങ്ക് പുന്നപ്ര ശാഖയില്‍ നിന്ന് 2018 ലാണ് മൂന്ന് ലക്ഷം രൂപ പ്രഭുലാല്‍ വായ്പ എടുത്തത്. 8000 രൂപയായിരുന്നു മാസത്തവണ അടയ്‌ക്കേണ്ടത്.
https://www.facebook.com/Malayalivartha