ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.... മലപ്പുറം സ്വദേശികളായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.... മലപ്പുറം സ്വദേശികളായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വണ്ടി നമ്പര്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാനായി ശ്രമിക്കുന്നുവെന്ന് പൊലീസ് .
ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടം സംഭവിച്ചത്. രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കുട്ടികള്‍ സുരക്ഷിതരെന്ന് പൊലീസ് .
കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. കൊണ്ടോട്ടി രജിസ്‌ട്രേഷന്‍ കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാര്‍ കര്‍ണാടക ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha