Widgets Magazine
03
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..


സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു..യ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന..


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..


പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍.. പങ്കില്ലെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു..മനോവിഷമം കാരണം കുട്ടി, ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ എഫ്ഐആര്‍..

സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബിയും..ഐബിയുടെ തന്നെ ആഭ്യന്തര പരിശോധനയില്‍ സുകാന്തില്‍ നിന്നുള്ള വീഴ്ച്ചകള്‍ വ്യക്തമാണ്..

01 APRIL 2025 06:15 PM IST
മലയാളി വാര്‍ത്ത

ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബിയും. സുകാന്തിനെതിരെ ആരോപണം കടുക്കുകയും കേസില്‍ പ്രതിചേര്‍ക്കാനും സാധ്യത വര്‍ധിച്ചതോടെയാണ് ഐബിയും നടപടിക്ക് ഒരുങ്ങുന്നത്. ഐബിയുടെ തന്നെ ആഭ്യന്തര പരിശോധനയില്‍ സുകാന്തില്‍ നിന്നുള്ള വീഴ്ച്ചകള്‍ വ്യക്തമാണ്.ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി. സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം.

 

ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലീസ് ക്ലീന്‍ചിറ്റ് ലഭിച്ചില്ലെങ്കില്‍ സുകാന്തിന് പണി കിട്ടാന്‍ സാധ്യത കൂടുതലാണ്.സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യങ്ങളുള്‍പ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്.

പേട്ട സിഐക്കാണ് മൊഴി നല്‍കിയത്.ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഇയാളുടെ ഫോൺ ട്രാക്കിങ് ആരംഭിച്ചു. സുകാന്തിന്റെ ഉദ്യോഗസ്ഥന്റെ വിവരങ്ങൾക്കായി തിരുവനന്തപുരം പേട്ട പൊലീസ് ഐബിയെ സമീപിച്ചു. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. കൂടാതെ മേഘയുടെ കുടുംബവും സാമ്പത്തികാരോപണം ഇയാൾക്കെതിരെ ഉയർത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ മേഘയുടെയും സുകാന്തിന്റെയും ബാങ്ക് വിവരങ്ങൾ പൊലീസ് ശേഖരിക്കും.

 

അതേസമയം, മേഘയുടെ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി അച്ഛന്‍ മധുസൂദനന്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ നിരീക്ഷണത്തില്‍ വെക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. സുകാന്തും കുടുംബവും വീട് പൂട്ടി മുങ്ങിയെന്നാണ് അറിവ്. മകള്‍ക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും മധുസൂദനന്‍ വ്യക്തമാക്കി. ഇരുവരും നിരവധി സ്ഥലങ്ങളില്‍ ഒന്നിച്ചു പോയിരുന്നു.എറണാകുളം ആണ് ഇതില്‍ പ്രധാനം. ചെന്നെയിലെ ഹോട്ടലില്‍ നിന്ന് ഇരുവരും ഭക്ഷണം കഴിച്ചതിന്റെ ബില്‍ തുക യുപിഎ വഴി നല്‍കിയതിന്റെ തെളിവ് ബാങ്ക് സ്റ്റേറ്റ്മെന്റില്‍ നിന്ന് കിട്ടിയെന്നും മേഘയുടെ അച്ഛന്‍ പറഞ്ഞു.

 

മകളെ സാമ്പത്തികമായി ഇയാള്‍ ചൂഷണം ചെയ്തിരുന്നുവെന്ന് അച്ഛന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.മേഘ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 80 രൂപ മാത്രമായിരുന്നുവെന്നും അവസാനമായി ഫെബ്രുവരിയില്‍ കിട്ടിയ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും മധുസൂദനന്‍ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനൊരുങ്ങുന്നു  (21 minutes ago)

വഖഫ് ഭേദഗതി ബില്‍ :കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ്ഗോപി  (38 minutes ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (55 minutes ago)

ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

കോടികള്‍ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ വന്‍ലഹരിക്കടത്ത് സംഘത്തിലെ കണ്ണി  (1 hour ago)

ഗുജറാത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം  (1 hour ago)

ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറി അമ്മയും മകളും മരിച്ച സംഭവം: ഡ്രൈവര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: 22 കാരിയായ കോളജ് വിദ്യാര്‍ഥിനിയെ സഹോദരന്‍ കൊലപ്പെടുത്തി  (1 hour ago)

ഏറ്റുമാനൂരില്‍ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഭര്‍ത്താവ് നോബി ലൂക്കോസിന് ജാമ്യം  (2 hours ago)

ജപ്പാനില്‍ ശക്തമായ ഭൂകമ്പം: റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

വിദേശ പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയം കാനഡ  (3 hours ago)

മാജിക്ക് ഫ്രെയിംസിൻ്റ നാൽപ്പതാമത് ചിത്രം ബേബി ഗേൾ തിരുവനന്തപുരത്ത് ആരംഭിച്ചു  (3 hours ago)

മരണ മാസ് ; ചിരിയും ചിന്തയും നൽകി ട്രെയിലർ പുറത്ത്  (3 hours ago)

മാമ്പഴമുള്ള മാവിലെ ആളുകള്‍ കല്ല് എറിയൂ:എമ്പുരാന്‍ സിനിമയെ പിന്തുണച്ച് നടി ഷീല  (5 hours ago)

അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ  (6 hours ago)

Malayali Vartha Recommends