ചെറുപ്പത്തിലേ നല്ല ജോലി കിട്ടിയിട്ടും... ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം, സുഹൃത്ത് ഇപ്പോഴും ഒളിവില്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഐബി ഉദ്യോഗസ്ഥയുടെ മരണം. സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം രംഗത്തെത്തി. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന്നു. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി.
സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയുടെ അക്കൗണ്ടില്‍ നിന്നും സുഹൃത്തും സഹപ്രവര്‍ത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. യുവതി ട്രെയിന് മുന്നില്‍ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. യുവതിയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍ പോയതായി പൊലീസ് സ്ഥിരീകരിച്ചത്. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നും പൊലീസ് അറിയിച്ചു. യുവതിയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതിന്റെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. യുവതിയുടെ കുടുംബം ആരോപിച്ചതു പോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ യുവതിയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.
തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് യുവതി മരിച്ചതിന്റെ രണ്ടാംദിനമാണ്. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി യുവതിയുടെ അമ്മ. അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നും മൊഴി. തിങ്കളാഴ്ച രാവിലെയുണ്ടായ ഫോണ്‍ വിളികളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം.
അതേസമയം, ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ യുവതിയെ കാമുകന്‍ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് കുടുംബം. ആത്മഹത്യാസമയത്ത് ഫോണ്‍ ചെയ്തത് കാമുകന്‍ സുകാന്ത് ആയിരുന്നു എന്നും പിതാവ് മധുസൂദനന്‍ പറഞ്ഞു. വിവാഹ ആലോചനയ്ക്കായി വീടിന്റെ പെയിന്റിങ് അടക്കം പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് യുവാവിന്റെ പിന്‍മാറ്റവും യുവതിയുടെ ആത്മഹത്യയും.
ഐ.ബി.പരിശീലനകാലത്താണ് യുവതിയും സുകാന്തും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി പണം കൈക്കലാക്കി. അവസാന മാസങ്ങളില്‍ ശമ്പളം പൂര്‍ണമായും സുകാന്തിന് യുപിഐ വഴി കൈമാറ്റം ചെയ്തു. ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു യുവതി. ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോലും പണമില്ലായിരുന്നു. വന്‍ തുക വാങ്ങിയ കാമുകന്‍ ചെലവിനുള്ള പണംമാത്രം യുവതിയ്ക്ക് നല്‍കിയിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
വിവാഹക്കാര്യം പറഞ്ഞെങ്കിലും കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ യുവാവ് ഒഴിഞ്ഞുമാറി. പലവട്ടം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നത് സുകേഷ് ആയിരുന്നെന്നും. കൂടുതല്‍ ചൂഷണങ്ങള്‍ നടന്നെന്നും ഭീഷണി ഉണ്ടായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയായിരുന്ന യുവതി കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ആത്മഹത്യ.സംഭവത്തില്‍ പേട്ട പൊലീസും ഐബിയും അന്വേഷണം തുടരുകയാണ്.
'വളരെ ചെറുപ്പം മുതലേ അവള്‍ കുടുക്ക വാങ്ങി അതില്‍ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏല്‍പിക്കും. അവള്‍ക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നല്‍കിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവള്‍ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടില്‍ മരിക്കുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.' കരച്ചിലടക്കാനാവാതെ ഐബി ഉദ്യോഗസ്ഥ യുവതിയുടെ അമ്മ പറയുന്നു.
'എന്നും രാവിലെ ജോലി കഴിഞ്ഞ് ഇറങ്ങി 6.45ന് ആണ് അവള്‍ വിളിക്കുന്നത്. മരിക്കുന്ന അന്ന് വിളിച്ചത് 7.15ന് ആയിരുന്നു. കാരണം തിരക്കിയപ്പോള്‍ വാഷ്‌റൂമില്‍ പോയിവരാന്‍ വൈകിയെന്നാണ് പറഞ്ഞത്. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ ഇന്ന് പുറത്തുനിന്ന് വാങ്ങാമെന്നും പറഞ്ഞു. അവള്‍ക്ക് അന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞോ എന്നുപോലും അറിയില്ല....' വിതുമ്പലോടെ നിഷ ഇതു പറയുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച എംബ്രോയ്ഡറി ഫ്രെയിമില്‍ യുവതി തുന്നിത്തീര്‍ക്കാന്‍ ബാക്കിവച്ച ചിത്രം.
യുവതി അവസാനമായി സംസാരിച്ചത് മലപ്പുറം സ്വദേശിയായ സുഹൃത്തിനോടാണ്. അയാള്‍ മകളെ മാനസികമായി തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അല്ലാതെ അവള്‍, ഞങ്ങളെപ്പോലും മറന്ന് ഇത് ചെയ്യില്ല. ജോലി കിട്ടി ജോദ്പുരില്‍ പരിശീലനത്തിന് പോയിവന്ന ശേഷമാണ് യുവതിയ്ക്ക് മാറ്റങ്ങള്‍ വന്നത്. എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്ന അവള്‍ ഈ സുഹൃത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. മാസങ്ങള്‍ക്കുശേഷമാണ് ഞങ്ങളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുന്നത്. വിവാഹത്തിനു ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ പിന്മാറാന്‍ ശ്രമിക്കുകയാണെന്നു മനസ്സിലാക്കി യുവതിയോട് ഈ ബന്ധം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ അയാള്‍ ഇത്രയധികം മാനസിക സമ്മര്‍ദത്തില്‍ ആക്കിയിരുന്നെന്ന് മകള്‍ ഞങ്ങളോടു പറഞ്ഞിരുന്നില്ല. യുവതിയ്ക്ക് അപകടം സംഭവിച്ച അന്ന് അയാള്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ സംസാരിക്കാന്‍ സാധിച്ചില്ല. യുവതി ഹോസ്റ്റലിലെത്തിയോ എന്നും അയാള്‍ തിരക്കിയിരുന്നു. മകള്‍ക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും' നിഷ പറഞ്ഞു.
യുവതിയുടെ കിടപ്പുമുറിയിലെ ജനാലയിലൂടെ നോക്കുമ്പോള്‍ കാണാം, അവള്‍ അവസാനമായി ഉറങ്ങുന്ന ഇടം. യുവതി മരിച്ച അന്നു മുതല്‍ അവളുടെ മുറിയില്‍, ജനാലയ്ക്കരികെയാണ് അമ്മ... അടുത്ത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന കവറില്‍ അവള്‍ക്കു നല്‍കാന്‍ പാലക്കാട്ടുനിന്ന് വാങ്ങിയ ഉടുപ്പുകളും.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ യുവതിയുടെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം. യുവതി ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ ഫോണില്‍ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷ് പിയുമായാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മകള്‍ക്ക് സുകാന്ത് സുരേഷ് പിയുടെ ഭീഷണി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു.
സുകാന്തിനെനെ കാണാന്‍ പലവട്ടം യുവതി കൊച്ചിയിലേക്ക് പോയി. സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് യുവതിയായിരുന്നു. കൂടുതല്‍ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു. മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നുവെന്ന് ആരോപിക്കുകയാണ് പിതാവ് മധുസൂദനന്‍. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് പി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനന്‍ ആരോപിക്കുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുവതിയുടെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
മകളുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാര്‍ഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതിനാല്‍ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി യുവതിയ്ക്ക് ഇയാള്‍ കുറച്ച് പണം നല്‍കുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ നിന്നും വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് പിഎന്ന ഐബി ഉദ്യോഗസ്ഥനെതിരെയാണ് യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുള്ളത്.
ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി യുവതി പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാര്‍ മോഷണം പോയതാണെന്ന ധാരണയില്‍ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് യുവതിയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകള്‍ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനന്‍ വിശദമാക്കുന്നത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. യുവതിയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍ പോയതായി പൊലീസ് സ്ഥിരീകരിച്ചത്. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നും പൊലീസ് അറിയിച്ചു. യുവതിയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതിന്റെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. യുവതിയുടെ കുടുംബം ആരോപിച്ചതു പോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്.
"
https://www.facebook.com/Malayalivartha