പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമല നട തുറന്നു...

പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 4ന് മേല്‍ശാന്തി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി ആഴിയില്‍ അഗ്‌നി ജ്വലിപ്പിച്ചു. വൈകിട്ട് 6.30ന് ശുദ്ധിക്രിയകള്‍ നടത്തി. ഇന്ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഉത്സവത്തിന് കൊടിയേറ്റ് നടത്തും.
പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം . 5.30 മുതല്‍ 7വരെയും കൊടിയേറ്റിന് ശേഷം 11വരെയും നെയ്യഭിഷേകം നടത്തും. 10നാണ് പള്ളിവേട്ട. ശരം കുത്തിയിലെ പള്ളിവേട്ടയ്ക്കു ശേഷം തിരിച്ചെഴുന്നെള്ളുന്ന ദേവന്‍ തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പള്ളിയുറങ്ങുന്നത്. 11നാണ് ആറാട്ട്. രാവിലെ 7.30 ന് ഉഷ:പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും.
11ന് പമ്പയില്‍ ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവന്‍ എഴുന്നെള്ളും. വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ദീപാരാധന. മേടവിഷു ഉത്സവം 10ന് ആരംഭിക്കും. 14നാണ് വിഷു. മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha