കെട്ടിടത്തിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ നിര്‍മാണത്തൊഴിലാളിക്ക് ദാരുണാന്ത്യം..

സങ്കടക്കാഴ്ചയായി... കോവളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ നിര്‍മാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൂങ്കുളം പുന്നവിള പുത്തന്‍ വീട്ടില്‍ സനല്‍(57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം നടന്നത്.
വണ്ടിത്തടം പെട്രോള്‍ പമ്പിന് സമീപം നിര്‍മാണം നടക്കുന്ന മൂന്നുനില കെട്ടിടത്തിലേക്ക് താഴെനിന്ന് സാധനസാമഗ്രികള്‍ എത്തിക്കുന്ന ലിഫ്റ്റ് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.
പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ സനല്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തു.
ഭാര്യ: ബിന്ദു. മക്കള്‍: ശരണ്യാ സനല്‍, ശ്യാമ സനല്‍. മരുമക്കള്‍; പ്രദീപ്, വിഷ്ണു. സംസ്‌ക്കാരം മുട്ടത്തറ മോക്ഷ കവാടത്തില്‍ ബുധനാഴ്ച്ച ഉച്ചക്ക്.
" f
https://www.facebook.com/Malayalivartha