ബസ് ഓടിക്കവേ ശാരീരികാസ്വാസ്ഥ്യം... യാത്രക്കാരിലൊരാള്‍ ബസ് ഓടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു

ബസ് ഓടിക്കുമ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് വഴിയരികില്‍ നിര്‍ത്തി. ഡ്രൈവറെ ആശുപത്രിയിലെത്തിക്കാനായി വാഹനം കിട്ടാതെ വിഷമിച്ചപ്പോള്‍ യാത്രക്കാരിലൊരാള്‍ ബസ് ഓടിച്ച് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ദേശീയ പാതയില്‍ കരിയാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം.
ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്ന് മുണ്ടക്കയം - തൃശൂര്‍ - എറണാകുളം- റൂട്ടില്‍ ഓടുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി ബിജോയ് ആണ് കുഴഞ്ഞുവീണത്. അവശത അനുഭവപ്പെട്ടെങ്കിലും ഏറെ പ്രയാസപ്പെട്ട് ഡ്രൈവര്‍ ബസ് റോഡരുകിലേക്ക് നീക്കി നിര്‍ത്തുകയായിരുന്നു.
ബസിലെ യാത്രക്കാരനായിരുന്ന ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള യാത്രക്കാരന്‍ ബസ് ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. 56 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ബസ് ദേശം സി.എ ആശുപത്രിയിലേക്ക് വിട്ടത്. ഡ്രൈവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും താഴ്ന്ന ഷുഗര്‍ നിലയും കടുത്ത പനിയും ഉണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്ന് തൃശുരിലെത്തി അവിടെ നിന്ന് എറണാകുളത്തേയ്ക്ക് പോകവേയായിരുന്നു ക്ഷീണം അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha