സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലി ഇന്നറിയാം...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം. ഒന്നാം സമ്മാനമായി 10 കോടി രൂപ നല്‍കുന്ന ബി ആര്‍ 102 സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.
സമ്മര്‍ ബമ്പറിന്റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിതരണത്തിനായി എത്തിച്ചത്. ഏറക്കുറെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്.
https://www.facebook.com/Malayalivartha