കണ്ണീര്‍ക്കാഴ്ചയായി... ഗുണ്ടല്‍പേട്ടിനു സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു...

മലപ്പുറത്ത് ഗുണ്ടല്‍പേട്ടിനു സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8നായിരുന്നു അപകടം.
മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ അബ്ദുല്‍ അസീസും കുടുംബവും സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24) മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവര്‍ ചൊവ്വാഴ്ച മരിച്ചിരുന്നു.
മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെ ഖബറടക്കം ബുധനാഴ്ച രാവിലെ അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്ജിദില്‍ നടക്കും. മുഹമ്മദ് ഷഹ്ഷാദിന്റെ കബറടക്കം ചൊവ്വാഴ്ച രാത്രി വലിയപറമ്പ് ചാലില്‍ ജുമാമസ്ജിദില്‍ നടന്നു.
"
https://www.facebook.com/Malayalivartha