സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..

സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം പിബി കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്‌തു. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഐ എം എല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വോഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.
നേരത്തേ സമ്മേളനത്തിന് തുടക്കം കുറിച്ച് മധുരയിലെ തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തി.സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് തമിഴ്‌നാട്ടിലെ മധുരയിൽ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആദ്യമായല്ല താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും മുൻപ് പലതവണ വന്നിട്ടുണ്ടെന്നും വീണ വിജയൻ പറഞ്ഞു. പാർട്ടി അനുഭാവിയാണ് താനിപ്പോഴും. സമാപന സമ്മേളനംവരെ മധുരയിൽ ഉണ്ടാവുമെന്നും വീണ വിജയൻ വ്യക്തമാക്കി.മധുര തമുക്കം മൈതാനത്തെ വേദിയിൽ പിബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പാർട്ടി ആണ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ അധികാരം നിലനിറുത്താനും മറ്റിടങ്ങളിൽ ജനകീയഅടിത്തറ വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയരൂപീകരണ ചർച്ചകൾ ആറുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും.
https://www.facebook.com/Malayalivartha