കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇടുക്കിയില്‍ അമിത വേഗത്തില്‍ എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസ് (70) ആണ് മരിച്ചത്. അപകടത്തില്‍ സാരമായി പരുക്കേറ്റ സ്റ്റാന്‍സിലാവോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയപാതയില്‍ പാമ്പനാര്‍ ജംക്ഷന് സമീപത്താണ് അപകടം നടന്നത്.
സ്വകാര്യ കരാറുകാരനായ സ്റ്റാന്‍സിലാവോസ് വീട്ടില്‍ നിന്നു നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേക്കു പോകുന്നതിന് ഇടയിലായിരുന്നു അപകടം. അമിത വേഗത്തില്‍ വളവ് തിരിഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന സ്റ്റാന്‍സിലാവോസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വഴിയരികില്‍ ഒതുക്കി നിര്‍ത്തിയിരുന്ന പിക്കപ് വാനും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ബസ് നിന്നത്.
https://www.facebook.com/Malayalivartha