താമരശേരിയില്‍ സഹപാഠികളുടെ ക്രൂരമര്‍ദ്ദനത്തില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും....

താമരശേരിയില്‍ സഹപാഠികളുടെ ക്രൂരമര്‍ദ്ദനത്തില്‍ പത്താം ക്ലാസുകാരന്‍ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി ഷഹബാസിന്റെ പിതാവും രംഗത്തെത്തിയിട്ടുണ്ട്. മകനെ കൊലപ്പെടുത്തിയതില്‍ മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
മുഖ്യമന്ത്രിയില്‍ നിന്ന് ശുഭ പ്രതീക്ഷയാണ് ലഭിച്ചതെന്ന് ഷഹബാസിന്റെ കുടുംബം അന്ന് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഇവരെ പരീക്ഷ എഴുതിപ്പിച്ചതില്‍ കടുത്ത പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha