കോല്‍ക്കളിയെ ജനകീയമാക്കുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ച പ്രതിഭയായിരുന്ന അരീക്കോടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

അരീക്കോടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു. 1970-80 കാലഘട്ടങ്ങളില്‍ ജില്ലയിലുടനീളം കോല്‍ക്കളി എന്ന മാധ്യമവുമായി വിവിധ സന്ദേശ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അരിപ്രയിലെ കോല്‍ക്കളി ടീമിന്റെ മുഖ്യസൂത്രധാരനായിരുന്നു അരീക്കോടന്‍ കുഞ്ഞുമുഹമ്മദ് എന്ന കോല്‍ക്കളി ഗുരുക്കള്‍.
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും സ്വന്തം നിലയില്‍ കോല്‍ക്കളി പഠിച്ച് ആ രംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച പ്രതിഭയാണ്. അരിപ്ര ഗ്രാമത്തില്‍നിന്ന് തന്റെ സമപ്രായക്കാരും സുഹൃത്തുക്കളുമടങ്ങുന്ന ഒരു സംഘത്തെ വളര്‍ത്തിയെടുത്ത് നാട്ടിന്‍പുറങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും കോല്‍ക്കളി വേദികള്‍ സജീവമാക്കിയിരുന്നു.
കൂടാതെ നെഹ്‌റു യുവകേന്ദ്ര, ഇന്ത്യ പോപ്പുലേഷന്‍ പ്രോജക്റ്റ് എന്നിവയുടെ ആശയ പ്രചാരണത്തിന്റെ ഭാഗമായിതിരൂര്‍ തുഞ്ചന്‍പറമ്പ്, മലപ്പുറം കലക്ടറേറ്റ്, മഞ്ചേരി ഗവ. ആശുപത്രി, അങ്ങാടിപ്പുറം പോളിടെക്‌നിക് തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പല വേദികളിലായി ഇവര്‍ കോല്‍ക്കളികള്‍ അവതരിപ്പിച്ചിട്ടുണ്ട്.കോല്‍ക്കളി പഠിപ്പിച്ചും കളിച്ചും പാട്ടുപാടിയും കോല്‍ക്കളിയുടെ ആചാര്യന്‍ (ഗുരുക്കള്‍) എന്ന നിലയിലാണ് കുഞ്ഞുമുഹമ്മദ് നാട്ടില്‍ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha