സുകാന്തിന്റെ വീട്ടിൽ നിലവിളി നാട്ടുകാർ കണ്ടത് ഭീകരം ഇവറ്റകളുടെ ശാപവും മേഘ പോയത് തമിഴ്‌നാട്ടിൽ

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനൈ കുറിച്ച് പോലീസിന് വിവരമൊന്നുമില്ല. സുകാന്തിന്റെ അച്ഛനും അമ്മയും അടക്കം മുങ്ങി. ആ വീട്ടിലുള്ളത് പട്ടിണിയിലായ വളര്‍ത്തുമൃഗങ്ങള്‍ മാത്രമാണ്. തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യാവാര്‍ത്ത പുറത്തുവന്നശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല. മകനും ഈ യുവതിയുമായുള്ള ബന്ധം അച്ഛനും അമ്മയ്ക്കും എല്ലാം അറിയാം. യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയായെന്നതിനും തെളിവ് പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം അറിയാമായിരുന്നു സുകാന്ത് അച്ഛനേയും അമ്മയേയും കൊണ്ട് നാടുവിട്ടു. വീട്ടുവളപ്പില്‍നിന്ന് പശുക്കളുടെ വലിയ കരച്ചില്‍ ഉയരുന്നത് പിതിവാണ് ഇപ്പോള്‍. വിശപ്പു കാരണമാണ് ഇത്. തൊഴുത്തില്‍ എട്ടു പശുക്കള്‍, റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ, ഒരു ചെറിയ കൂടുനിറയെ കോഴികള്‍ എന്നിവ വീട്ടുവളപ്പിലുണ്ട്. ഇവയെല്ലാം ഉപേക്ഷിച്ചാണ് അവര്‍ നാടുവിട്ടത്.
സുകാന്തിന്റെ കുടുംബത്തിന് ആകെ അടുപ്പമുള്ളത് അമ്മയുടെ സഹോദരിയുമായാണ്. ലതയും സഹദേവനും ചാവക്കാട്ടെ ഇരട്ടപ്പുഴയ്ക്ക് അടുത്താണ് താമസിക്കുന്നത്. സുകാന്തും അമ്മയും അച്ഛനും ഇവരുടെ വീട്ടില്‍ ആണ് ഒളിവില്‍ കഴിഞ്ഞുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇവിടെ അടക്കം പോലീസ് നിരീക്ഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തിയില്ല. ഇവരുടെ മകന്‍ ആദര്‍ശിന് എറണാകുളത്താണ് ജോലി. ആദര്‍ശിന്റെ ജോലി സ്ഥലവും മൊബൈലും എല്ലാം പോലീസ് നിരീക്ഷണത്തിലാണഅ. ഇതിനൊപ്പം അമ്മയുടെ സഹോദരന് പാലക്കാട്ടും വീടുണ്ട്. ഈ സ്ഥലത്തും പോലീസ് പരിശോധന നടത്തിയെന്നാണ് സൂചന. ഈ സഹോദരനും കുറച്ചു നാളായി ലതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ലതയെയും കുടുംബത്തെയും ചോദ്യം ചെയ്താല്‍ സുകാന്തിനെ നിഷ്പ്രയാസം കണ്ടു പിടിക്കാമെന്ന അഭിപ്രായം പോലീസിലുണ്ട്. പക്ഷേ ഈ വഴിയിലേക്ക് കടന്നിട്ടില്ല. മതിയായ തെളിവുകള്‍ സുകാന്തിനെതിരെ കിട്ടിയെന്നാണ് പോലീസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ബന്ധുകളുടെ മൊഴി എടുത്ത് സുകാന്തിനെ കണ്ടെത്താനും ശ്രമിക്കും.
എടപ്പാളിനു സമീപം ശുകപുരത്തെ പെട്രോള്‍ പമ്പിനടുത്താണ് സുകാന്ത് സുരേഷിന്റെ വീട്. വിശാലമായ പുരയിടത്തിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്.അയല്‍വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലര്‍ത്തിയിരുന്നില്ല. പൂജയും മന്ത്രവാദവുമെല്ലാം ഇവിടെ നടന്നിരുന്നു. നിരവധി സ്ഥലങ്ങള്‍ ഇവര്‍ക്കുണ്ട്. സുകാന്തിന്റെ പിതാവ് ഏറെക്കാലം വിദേശത്തായിരുന്നു. അമ്മ ടീച്ചറായിരുന്നു. സുകാന്ത് ഏകമകനാണ്. മികച്ച സാമ്പത്തികനിലയിലുള്ള കുടുംബത്തിന് വിവിധയിടങ്ങളിലായി ഭൂമിയും മറ്റും സ്വന്തമായുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പിതാവ് ഇടക്കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. പുരയിടത്തിന്റെ അതിരിലെ ഇടുക്കുവഴിയിലൂടെ കടന്നു കയറി അയല്‍വാസികളായ അലി, ഇബ്രാഹിം, ഷാഫി തുടങ്ങിയവര്‍ പശുക്കള്‍ക്ക് വൈക്കോലും വെള്ളവും നായയ്ക്ക് ചോറും മറ്റും നല്‍കിയിരുന്നു. വിവാദം കത്തി പടര്‍ന്നതോടെ അയല്‍ക്കാര്‍ ഭയത്തിലായി. ഇതോടെ വളര്‍ത്തുമൃഗങ്ങള്‍ വലഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുമെന്ന ആശങ്കയായതോടെ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരനെ അറിയിക്കുകയും അദ്ദേഹം എത്തി നായയ്ക്ക് തീറ്റയും പശുക്കള്‍ക്ക് കാലിത്തീറ്റയും മറ്റും സാധനങ്ങളും വാങ്ങി നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha