നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടൻ ദിലീപ് തന്നെ; തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട്; നടുക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി

ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. ദിലീപ് ജയിൽ വാസം നേരിടുകയും ചെയ്തു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിർണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടുക്കുന്ന വെളിപ്പെടുത്തലാണ് പൾസർ സുനി നടത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടൻ ദിലീപ് ആണ്. ഒരു സ്വകാര്യ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് നിർണായക വെളിപ്പെടുത്തല്‍ പള്‍സര്‍ സുനി നടത്തിയിരിക്കുന്നത് .
ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തത് . മുഴുവന്‍ തുകയും കിട്ടിയില്ല. തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട് എന്നും പൾസർ സുനി പറഞ്ഞിരിക്കുകയാണ്. . ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങി എന്നും പൾസർ സുനി പറഞ്ഞിരിക്കുകയാണ്.
ഒരു പടത്തിനു ദിലീപ് എണ്ണിയെണ്ണി വാങ്ങുന്നത് രണ്ടര കോടിയാണ്. ഇത്തരത്തിൽ ദിലീപിന് വീണ്ടും കുരുക്ക് മുറുക്കുന്ന അല്ലെങ്കിൽ വീടിനും നടി അക്രമിക്കപ്പെട്ട കേസ് ചർച്ച വിഷയമാകുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് പൾസർ സുനി നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha