പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിത്യം 15 % ആക്കുമെന്ന വാഗ്ദാനം പ്രകടപത്രികയിലൊതുങ്ങി ; സർക്കാർ കടത്തിലായതിന് ഞങ്ങളെന്ത് ചെയ്യാൻ !? സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ സമരത്തിൽ

നിയമന കാലവധി അവസാനിക്കൻ ഇനി ആഴ്ച്ചകൾ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും റാങ്ക് ലിസ്റ്റിൽ പേരുള്ള ഒരു പറ്റം ഉദ്യോഗാർത്ഥികൾ പെരുവഴിലാണ്. ഈ വരുന്ന 19 ന് വനിതാ സിപിഒ നിയമന കാലാവധി അവസാനിക്കുമെന്നതിനാൽ സമരത്തിനിറങ്ങിയിരിക്കുകയാണ് എഴുപതോളം വനിതാ ഉദ്യോഗാർത്ഥികൾ. കഴിഞ്ഞ ദിവസമാണ് ഇവർ സമരം ആരംഭിച്ചത്.
ലിസ്റ്റിലുൾപ്പെട്ട ഞങ്ങളെ തള്ളിക്കളയരുത് എന്ന് പല കുറി ഞങ്ങൾ അധികൃതർക്ക് മുന്നിലെത്തി പറഞ്ഞിരുന്നു. അപ്പോൾ, എല്ലാം പരിഹരിക്കാം എന്ന് വാക്ക് നൽകിയാണ് ഞങ്ങളെ മടക്കി അയച്ചത്. പക്ഷേ വാഗ്ദാനങ്ങൾ വെറും വാക്കിൽ മാത്രമായി മാറി എന്നും ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം നൽകുന്ന ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സമരമുഖത്ത് നിന്ന് സമരക്കാർ മലയാളി വാർത്തയോട് പറഞ്ഞു.
ലിസ്റ്റിൽ നിന്ന് 30 ശതമാനം നിയമനം പോലും നടത്തിയിട്ടില്ലെന്നതാണ് വനിതാ സിപിഒ ഉദ്യോഗാർത്ഥികളെ അസ്വസ്ഥമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർ നിരാഹാരത്തിലേക്ക് കടക്കും. 19നാണ് വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 967 പേർ ഉൾപ്പെടുന്ന വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്.
സംസ്ഥാന പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിദ്ധ്യം 15 ശതമാനം ആക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ ഭാഗമായി 9:1 അനുപാതം ഇക്കുറി നടപ്പാക്കിയെങ്കിലും നിയമനം കുത്തനെ കുറയുകയാണുണ്ടായത്. പുരുഷ പൊലീസ് നിയമനം നടന്നാലേ വനിതാ നിയമനം നടക്കൂ എന്ന രീതി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് വിനയായി.
സംസ്ഥാനത്ത് 56,000 പേരുള്ള പൊലീസ് സേനയിൽ അയ്യായിരത്തോളം വനിതകളാണുള്ളത്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് ആറു വനിതാ സി.പി.ഒമാർ വേണമെന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും പകുതിപോലുമില്ല.
https://www.facebook.com/Malayalivartha