Widgets Magazine
04
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...


പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വസ്ഥത.... ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു..ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്...ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ്..


കേരളത്തിൽ നിന്നുള്ള 20 എം.പി മാരുടെ ഗതികേട് ഓർത്ത് പൊട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി... സത്യത്തിൽ നരേന്ദ്രമോദിയുടെ അജണ്ടയാണ് കേരളത്തിൽ നടപ്പാകാൻ പോകുന്നത്..ക്രിസ്ത്യാനികളുടെ ഭൂമി വഖഫാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കാണ് മോദി തടയിട്ടത്..


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തിൽ നിന്നുള്ള 20 എം.പി മാരുടെ ഗതികേട് ഓർത്ത് പൊട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി... സത്യത്തിൽ നരേന്ദ്രമോദിയുടെ അജണ്ടയാണ് കേരളത്തിൽ നടപ്പാകാൻ പോകുന്നത്..ക്രിസ്ത്യാനികളുടെ ഭൂമി വഖഫാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കാണ് മോദി തടയിട്ടത്..

03 APRIL 2025 05:34 PM IST
മലയാളി വാര്‍ത്ത

വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന മട്ടിൽ കേരളത്തിൽ നിന്നുള്ള 20 എം.പി മാരുടെ ഗതികേട് ഓർത്ത് പൊട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി. സത്യത്തിൽ നരേന്ദ്രമോദിയുടെ അജണ്ടയാണ് കേരളത്തിൽ നടപ്പാകാൻ പോകുന്നത്. പാവപ്പെട്ട ക്രിസ്ത്യാനികളുടെ ഭൂമി വഖഫാക്കി  മാറ്റാനുള്ള  ശ്രമങ്ങൾക്കാണ് മോദി തടയിട്ടത്. ഇതിനെയാണ് 20 എം.പിമാർ ചേർന്ന് പാരവച്ചത്. ഇതോടെ സംസ്ഥാനത്തെ ക്രൈസ്തവ സംഘടനകളെല്ലാം മോദിക്ക് പിന്നിൽ അണി നിരക്കുമെന്ന കാര്യത്തിൽ സംശയമില്ലാതായി. 1995ലെ വഖഫ് ബില്ലും 2024 ആഗസ്തില്‍ അവതരിപ്പിച്ച് ഇന്ന്  ലോക്‌സഭയില്‍ പാസാക്കാനൊരുങ്ങുന്ന പുതിയ ബില്ലും തമ്മിൽ  വത്യാസങ്ങള്‍ ധാരാളമുണ്ട്.

 

വഖഫ് മാനേജ്‌മെന്റില്‍ മെച്ചപ്പെട്ട ഭരണം, സുതാര്യത, സ്വീകാര്യത എന്നിവ ലക്ഷ്യമിടുന്നതാണ് പുതിയ വഖഫ് ബില്‍. 1995ലെ വഖഫ് നിയമം എന്ന പഴയ നിയമത്തെ ”1995 ലെ ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം” എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.വഖഫ് രൂപീകരണം സംബന്ധിച്ച് പഴയ നിയമത്തില്‍ പ്രഖ്യാപനം, ഉപയോക്താവ് അല്ലെങ്കില്‍ എന്‍ഡോവ്‌മെന്റ് (വഖ്ഫ്-അലാല്‍ ഔലാദ്) എന്നിവ പ്രകാരം അനുവദിച്ചത് ആയിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഉപയോക്താവിന് വഖഫ് നീക്കം ചെയ്യാം. പ്രഖ്യാപനം അല്ലെങ്കില്‍ എന്‍ഡോവ്‌മെന്റ് ആയി മാത്രമേ വഖഫ് അനുവദിക്കൂ. ദാതാക്കള്‍ 5 വര്‍ഷത്തിലധികമായി മുസ്ലീമായിരിക്കണം, സ്ത്രീകളുടെ അനന്തരാവകാശം നിഷേധിക്കാന്‍ കഴിയില്ല എന്നീ വ്യവസ്ഥകളുണ്ട്.

സര്‍ക്കാര്‍ വസ്തുവകകള്‍ വഖഫ് ആകുന്നത് സംബന്ധിച്ച് പഴയ നിയമത്തില്‍ യാതൊരു വിധ വ്യവസ്ഥകളുമില്ല. എന്നാല്‍ ഭേദഗതി വ്യവസ്ഥകള്‍ പ്രകാരം വഖഫ് ആയി കണക്കാക്കിയിരുന്ന സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫ് ആയി തുടരില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് കളക്ടറാണ്, അദ്ദേഹം സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 5,924 സര്‍ക്കാര്‍ വസ്തുവകകളാണ് വഖഫ് ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഇനി ഇല്ലാതാകും.വഖഫ് നിര്‍ണ്ണയിക്കാനുള്ള അധികാരം പഴയ നിയമപ്രകാരം വഖഫ് ബോര്‍ഡിനാണ്. എന്നാല്‍ പുതിയ നിയമപ്രകാരം ആ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് പ്രഖ്യാപിച്ചത് വഖഫ് ബോര്‍ഡാണ്. പുതിയ ഭേദഗതി പാസാവുന്നതോടെ അത്തരം അധികാരങ്ങള്‍ വഖഫ് ബോര്‍ഡുകള്‍ക്കില്ലാതാവും.

 

വഖഫ് ആണെന്ന് പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 40 ആണ് പുതിയ ബില്ലില്‍ നീക്കം ചെയ്തിരിക്കുന്നത്. അതായത് വഖഫ് ബോർഡിന്റെ പ്രവർത്തനം നാമമാത്രമാകും. വഖഫ് സര്‍വ്വേ നടത്തുന്നത് സര്‍വ്വേ കമ്മീഷണര്‍മാരും അഡീഷണല്‍ കമ്മീഷണര്‍മാരും ചേര്‍ന്നാണ്. എന്നാല്‍ പുതിയ നിയമത്തില്‍ സംസ്ഥാനത്തെ റവന്യൂ നിയമപ്രകാരം ജില്ലാ കളക്ടര്‍മാരെയാണ് ഇതിന് അധികാരപ്പെടുത്തുന്നത്.കേന്ദ്ര വഖഫ് കൗണ്‍സിലിലെ രണ്ട് വനിതാ അംഗങ്ങളടക്കം എല്ലാ അംഗങ്ങളും മുസ്ലിം ആവണമെന്നാണ് പഴയ നിയമത്തിലുള്ളത്. എന്നാല്‍ പുതിയ നിയമത്തില്‍ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്ന വിഭാഗത്തില്‍ നിന്ന് രണ്ടംഗങ്ങളെ ഉള്‍പ്പെടുത്താം. ഇവര്‍ മുസ്ലിം ആവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മുസ്ലിം സംഘടനയുടെ പ്രതിനിധി, ഇസ്ലാമിക് നിയമ പണ്ഡിതന്‍, വഖഫ് ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ മുസ്ലിം ആവണം എന്ന് നിര്‍ബന്ധമുണ്ട്.

 

മുസ്ലിം അംഗങ്ങളില്‍ രണ്ട് മുസ്ലിം വനിതകളും നിര്‍ബന്ധമാണ്. ആകെ 22 പേര്‍ കൗണ്‍സിലിലുണ്ടാകും. സംസ്ഥാന വഖഫ് കൗണ്‍സിലിലേക്ക് പഴയ നിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്ലീം എംപിമാര്‍/എംഎല്‍എമാര്‍/ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, രണ്ട് വനിതകള്‍ എന്നിവരാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍( രണ്ടു പേര്‍ മുസ്ലിം ഇതര വിഭാഗക്കാര്‍), ഷിയ, സുന്നി, പിന്നോക്ക മുസ്ലിം, ബോറ, ആഗാഖാനി മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തര്‍ എന്നിവര്‍ വേണം. കുറഞ്ഞത് രണ്ട് മുസ്ലിം വനിതകളും അടക്കം 11 പേര്‍ വേണം.ട്രിബ്യൂണല്‍ രൂപീകരണം: പഴയ നിയമത്തില്‍ ജഡ്ജിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും മുസ്ലിം നിയമ വിദഗ്ധനും ഉള്‍പ്പെട്ട ട്രിബ്യൂണല്‍ വേണമെന്നാണ് വ്യവസ്ഥ. പുതിയ നിയമ ഭേദഗതി പ്രകാരം മുസ്ലിം നിയമ വിദഗ്ധനെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജ് ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടതാവും ട്രിബ്യൂണല്‍. ട്രിബ്യൂണലിന്റെ ഉത്തരവിന്മേല്‍ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ

ഹൈക്കോടതി ഇടപെടാവൂ എന്നായിരുന്നു പഴയ വ്യവസ്ഥയെങ്കില്‍ പുതിയ നിയമത്തില്‍ 90 ദിവസത്തിനകം ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കും.മുന്‍ നിയമത്തില്‍ വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു എങ്കില്‍ പുതിയ നിയമത്തില്‍ വഖഫ് രജിസ്‌ട്രേഷന് അടക്കം വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനാവും. വഖഫ് അക്കൗണ്ടുകളുടെ ഓഡിറ്റ് സിഎജിയോ സിഎജി ചുമതലപ്പെടുത്തിയ ഓഫീസറോ നിര്‍വഹിക്കണം. വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് എന്ന വ്യവസ്ഥ അനുസരിച്ച് നേരത്തെ ഷിയയ്‌ക്കും സുന്നിക്കും ബോര്‍ഡുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പാസാവുന്നതോടെ ബോറ, ആഗാഖാനി വഖഫ് ബോര്‍ഡുകളും നിലവില്‍ വരും.

 

വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡിന് നല്‍കേണ്ട വാര്‍ഷിക സംഭാവന ഏഴു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്‌ക്കും. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം വരുമാനമുള്ള എല്ലാ വഖഫ് സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കി.വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ബോര്‍ഡിലെ മുസ്‌ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.ബില്ലിനേക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിര്‍ദിഷ്ട നിയമനിര്‍മാണം. വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

തങ്ങളുടെ വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയംനിറയ്ക്കാനാണ് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.മതപരമായ കാര്യങ്ങളില്‍ കൈകടത്തുക എന്നതല്ല വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതര അംഗങ്ങളുടെ ചുമതല. ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുക, എന്ത് കാര്യത്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക- ഇതാണ് അവരുടെ ഉത്തരവാദിത്വം, അമിത് ഷാ പറഞ്ഞു.2013-ല്‍ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താതെയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എല്ലാം നന്നായി പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, 2014-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2013-ല്‍ വഖഫ് നിയമത്തില്‍ പൊടുന്നനേ മാറ്റങ്ങള്‍ വരുത്തി.

 

അതിന്റെ ഫലമായി ല്യുട്ടിന്‍സ് ഡല്‍ഹിയിലെ 123 വിവിഐപി വസ്തുവകകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫിന് കൈമാറി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയിരുന്നു അത്, അമിത് ഷാ വിമര്‍ശിച്ചു.വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നപക്ഷം അതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. അങ്ങനെയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും സഭയില്‍ സംസാരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി കൊണ്ടുവരരുത് എന്നതാണ് ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും നയം. നീതിക്കു വേണ്ടിയാകണം നിയമം കൊണ്ടുവരേണ്ടതെന്നും അമിത് ഷാ പറഞ്ഞു.വഖഫ് ഭേദഗതി നിയമം ക്രൈസ്തവർ ആഗ്രഹിച്ച ഒന്നാണ്. നിയമം പാസായാൽ മാത്രമേ അവർക്ക് അവരുടെ ഭൂമി സ്വന്തമാക്കാൻ കഴിയുകയുള്ളു.മുനമ്പം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്രൈസ്തവരുടെ ഭൂമി വഖഫ് എന്ന പേരിൽ മുസ്ലിങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. തിരു ചെന്തൂരിലും ഇത് സംഭവിച്ചു. മുസ്ലീങ്ങൾ ഒഴികെ മറ്റാരും വഖഫ് നിയമത്തെ എതിർക്കുന്നില്ല.

അതായത് കേരളത്തിലെ എം.പി മാർ വഖഫ് ഭേദഗതിയെ എതിർത്താൽ അമുസ്ലീങ്ങൾ അവർക്ക് എതിരായി മാറും. ഇതാണ് മോദി ആഗ്രഹിക്കുന്നത്.  അതിനുള്ള വഴിയാണ് സി പി എമ്മും കോൺഗ്രസ്സും ചേർന്ന് ഒരുക്കിയിരിക്കുന്നത്.വഖഫ് ഭൂമിയുടെ പേരിൽ മുനമ്പം ഉൾപ്പെടെയുള്ള പ്രദേശവാസികൾ ആശങ്കാകുലരായിട്ട് കാലമേറെയായി. ഇന്നലെ വരെ തങ്ങൾക്ക് അവകാശപ്പെട്ട സ്ഥലമാണ് പെട്ടെന്ന്  വഖഫ്ഭൂഭൂമിയാണെന്ന ഗണത്തിൽ ഉൾപ്പെട്ടത്. ആയിരകണക്കിനാളുകൾ ഇറങ്ങിപോകേണ്ടി വരും.സി.പി.എമ്മിന്റെ തന്ത്രത്തിലാണ് മുനമ്പത്തുകാർ വീണത്. മുനമ്പത്തിന് പിന്നാലെ ചാവക്കാടും വഖഫ് ഭൂമി കണ്ടെത്തിയതായി ബോർഡ് അവകാശവാദം ഉന്നയിച്ചു. മരുമകനെ ഭാവി മുഖ്യമന്ത്രിയാക്കാൻ വെമ്പൽ കൊള്ളുന്ന മുഖ്യമന്ത്രിയാണ് വഖഫ് വിഷയം ഇത്രത്തോളം  ഗുരുതരമാക്കിയത്. 

 

14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം ലഭിച്ചത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും സമിതിക്ക് നേതൃത്വം നൽകുന്ന ബിജെപി അംഗം ജഗദംബിക പാല്‍ പറഞ്ഞു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഖഫിന്റെ പേരിൽ ജനങ്ങളെ  വർഗീയമായി വേർതിരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വഖഫ് ഭൂമി  കേരളത്തിൽ നീറുന്ന പ്രശ്നമാണ്. ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിന്‍റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്‍റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ, ഷെൽട്ടർ ഹോമുകൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. ഗുണഭോക്താക്കൾ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചു

 

കഴിഞ്ഞാൽ പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്‍റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാൽ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫിൽ അവകാശവും ഉണ്ടായിരിക്കില്ല.1954ൽ കേന്ദ്രസർക്കാര്‍ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ൽ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്‍റെ പ്രവര്‍ത്തനം.

 

ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോർഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷൻ, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്‍റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്.

വഖഫ് ബോർഡുകളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗൺസിൽ. വഖഫ് സ്വത്തുക്കൾ ഇസ്‌ലാമിക തത്വങ്ങൾക്കനുസൃതമായും സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോർഡുകളുടെ ഏകോപനം, നയരൂപീകരണം, തർക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗൺസിലിന്റെ ചുമതല.കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദൽ തർക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം.

 

സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്. ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങള്‍ അന്തിമവും കക്ഷികൾക്ക് ബാധകവുമാണ്.ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയർപഴ്സൺ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണിൽ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷൻസ്, സിവിൽ ജഡ്ജ്, സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക.1995ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇത് വഖഫ് ബോർഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു.

 

ഇപ്പോഴത്തെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാൽ വഖഫ് ആക്കാം. എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയിൽ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍ ഭേദഗതി നടപ്പായാല്‍ ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന ആശയം റദ്ദാക്കപ്പെടും. വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും.

 

ട്രൈബ്യൂണലുകളുടെ വിധിയ്ക്കെതിരെ 90 ദിവസത്തിനകം കോടതികളിൽ അപ്പീൽ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം തന്നെ പൊളിച്ചെലുതുന്നതാണ് പുതിയ ഭേദഗതി. ഇപ്പോള്‍ ബോര്‍ഡിലെയും കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്‍ലിംകളാണ്. ഭേദഗതി പ്രകാരം മുസ‌്‍ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം.ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോർഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും.വഖഫ് നിയമത്തില്‍ മാറ്റം വരുന്നത് ഇതാദ്യമല്ല. കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ മാറ്റങ്ങളുടെ ഉദ്ദേശ്യങ്ങളും നടപ്പാക്കുന്ന രീതിയും ചോദ്യംചെയ്യപ്പെടുമ്പോള്‍ അക്കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

 

അത് ഭരണഘടന അനുശാസിക്കുന്ന ചുമതല കൂടിയാണ്.ഇതാണ് വരാൻ പോകുന്ന മാറ്റം.മുസ്ലീങ്ങളല്ലാത്ത രണ്ടംഗങ്ങൾ വരുന്നതിനോടാണ് എതിർപ്പ്.എന്നാൽ കേന്ദ്ര സർക്കാർ നിയമം പാസാക്കിയാൽ  അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളു. കേരളത്തിൽ സി പി എം വഖഫ് നിയമ ഭേദഗതിക്കെതിരാണ്. സി പി എം  സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രത്യേക നിലപാടുകളാണ് കാരണം. വഖഫ് നിയമത്തെ എതിർക്കാതിരുന്നാൽ 2026 ൽ മുഹമ്മദ് റിയാസിന് മത്സരിക്കാൻ കഴിയില്ല. അതേ സമയം കോൺഗ്രസും ഭേദഗതിയെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുന്നു.  കേരളത്തിലെ കോൺഗ്രസിന്റെ വിഷയം മുന്നണിയുടെ നെടുംതൂണായ മുസ്ലീം ലീഗാണ് .കേന്ദ്ര സർക്കാർ കൊണ്ടു വരുന്ന വഖഫ് ഭേദഗതിയെ തങ്ങൾ അനുകൂലിക്കുമെന്ന് ആദ്യം പ്രസ്താവനയിറക്കിയ കേരള  കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ്  എം.പി. ഏതാനും മണിക്കൂറുകൾ കൊണ്ടാണ് കാലുമാറിയത്

 

. അത് ലീഗിനെ ഭയന്നുള്ള പിൻമാറ്റമായിരുന്നു. ഫ്രാൻസിസ് ജോർജിന്റെ പാർട്ടിക്ക്  തുടർന്നും ജയിക്കണമെങ്കിൽ അവർ മുനമ്പത്തെ ക്രൈസ്തവർക്കൊപ്പം നിൽക്കണം. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം പോലും അവർക്ക് ലഭിക്കുന്നില്ല.മെത്രാൻമാർ പറഞ്ഞിട്ട് പോലും കേൾക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. അതാണ് ലീഗിന്റെ ശക്തി. അതായത് 2026 ൽ കേരളത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബി ജെ പി നടത്തുക ഒരു കുതിച്ചുചാട്ടമായിരിക്കും. ക്രൈസ്തവരുടെ വോട്ടുകൾ കിട്ടാതെ ഒരു മുന്നണിക്കും കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയില്ല. ഇവിടെയാണ് ബി.ജെ. പി നടത്തുന്ന കുതിച്ചുചാട്ടത്തിന്റെ പ്രസക്തി.പള്ളി മണിയടിച്ച് വിശ്വാസികളോട് ബി ജെ പിക്ക് വോട്ടു ചെയ്യാൻ മെത്രാൻമാർ ആവശ്യപ്പെട്ടാൽ അത് സംഭവിക്കും.

 

മലയോരമേഖലയിൽ നിർദ്ധനയായ ഒരു സ്ത്രീയെ കടുവ വയറ്റത്താക്കിയപ്പോൾ കോഴിക്കോട്ടെ പൊതുയോഗത്തിൽ സിനിമാപാട്ട് പാടാൻ പോയ വനംമന്ത്രി എ.കെ ശശീന്ദ്രനും പണി കിട്ടും. കേരളത്തിലെ ക്രൈസ്തവരുടെ മനസ് ബി ജെ പിയിലേക്ക് ചായാൻ ഇതിലും വലിയ അവസരങ്ങളില്ല.  കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ ഇതിനാവശ്യമായ എണ്ണ എരിതീയിൽ ഒഴിക്കുന്നുണ്ട്. ക്രൈസ്തവർക്കൊപ്പം നിൽക്കുന്ന ഏക കക്ഷിയായി ബി ജെ പി മാറിയിരിക്കുന്നു. 2025 ൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിൽ തന്നെ ഇതിന്റെ അനുരണങ്ങൾ കാണാനാവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍  (31 minutes ago)

ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (58 minutes ago)

മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം; മാസപ്പടി കേസിൽ വീണ വിജയനെ എസ്‌ഫ്ഐഒ പ്രതി ചേർത്ത സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

അരുവിക്കരയില്‍ നിന്ന് പമ്പിംഗ് പുനരാരംഭിക്കുകുയും  (1 hour ago)

മുഖ്യമന്ത്രിയുടെ മകളാണ് മാസപ്പടി കേസില്‍ കുറ്റവാളിയായിരിക്കുന്നത്; മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യ  (1 hour ago)

മേഘയും സുകാന്തും 3 മാസമായി Living Together..? ജ്യോതിഷിയുടെ പ്രവചനം സത്യമായി..!അനുജനെ തൂക്കി  (1 hour ago)

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ബജ്‌റംഗ്ദളിന്റെ ആക്രമണം ഒറ്റപ്പെട്ടതല്ല; തുറന്നടിച്  (1 hour ago)

അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയര്‍ന്ന നിലയില്‍  (1 hour ago)

"മുഖ്യമന്ത്രി യഥാർത്ഥ പ്രതി" SFIO-യുടെ കടുംവെട്ട്..! മധുരയിൽ കത്തുന്നു..! വമ്പൻ പ്ലാനിങ് ഇങ്ങനെ  (1 hour ago)

നേട്ടം കൈവരിച്ച് രൂപ  (1 hour ago)

ഒരു 'നിര്‍ണ്ണായക നിമിഷം' എന്നാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി .  (2 hours ago)

ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി  (2 hours ago)

സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...  (2 hours ago)

ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends