പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥിയുടെ ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ ഷാദില്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്കു പോകുകയായിരുന്ന ബസാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിക്കു സമീപം ബൈക്കില്‍ ഇടിച്ചത്.
പേരാമ്പ്ര ഡിഗ്‌നിറ്റി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഷാദില്‍ സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് ബസ് ഇടിച്ചത്. ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha